തിരുവനന്തപുരം: പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിന് രജിസ്ട്രേഷന് നാളെ മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ഇത്തവണ വാക്സിന് നല്‍കുക. വാക്സിന് വേണ്ടി രജിസ്ട്രേഷന് ചെയ്യാന്‍ ആരും തിരക്ക് കൂട്ടേണ്ടതില്ലെന്നും, എല്ലാവര്ക്കും വാക്സിന് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് നല്‍കുകയുള്ളുവെന്നും, കൊവാക്സിന് സ്വീകരിച്ച് 4-6 വരെയുള്ള ആഴ്ചകളില്‍ രണ്ടാമത്തെ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ നിര്‍ദേശമനുസരിച്ചാണ് സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് 84 ദിവസങ്ങള്‍ക്ക് ശേഷമാക്കിയത്.
വൃദ്ധസദനത്തിലുള്ളവര്‍, ആദിവാസി കോളനികളില്‍ താമസിക്കുന്നവര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കൊക്കെ അടിയന്തിരമായി വാക്സിന് എടുക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 34,694 പേര്‍ക്കാണ്.