ഡൽഹിയിൽ കൊവിഡ് നിയന്ത്രണ വിധേയമാകുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം

ഡൽഹി: ഡൽഹിയിൽ കൊവിഡ് നിയന്ത്രണ വിധേയമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,500 പേർക്ക് മാത്രമാണ് രോ​ഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനമായതായി ഡൽഹി മുഖ്യമന്ത്രി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഇന്നലെ ഇത് 12 ശതമാനമായിരുന്നു.  

സംസ്ഥാനത്ത് കൊവിഡിന്റെ വ്യാപനം കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  ആയിരത്തോളം ഐസിയു കിടക്കകൾ 15 ദിവസത്തിനുള്ളിൽ സജ്ജമാക്കി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച  ഡോക്ടർമാരും എഞ്ചിനീയർമാർക്കും കെജ്രിവാൾ നന്ദി പറഞ്ഞു.

എല്ലാ ജില്ലകളിലും ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. രോഗികൾക്ക് ഓക്സിജൻ വീടുതോറും വിതരണം ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു .ഓരോ ജില്ലയിലും 200 ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള ഒരു ഒസിബി ഉണ്ട്. ഹോം ഐസൊലേഷനിൽ ഉള്ള രോ​ഗികൾക്ക് ഓക്സിജൻ ആവശ്യമായാൽ രണ്ട് മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

രോ​ഗം ഭേ​ദമായാൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ തിരികെ എടുക്കുകയും  ശുചീകരിച്ച ശേഷം മറ്റ് രോ​ഗികൾക്ക് നൽകും.  ഹോം ഇൻസുലേഷൻ രോഗികൾക്ക് 1031 എന്ന നമ്പറിൽ വിളിച്ചാൽ ഈ ​ഗ്രൂപ്പിന്റെ ഭാ​ഗമാകാവുന്നതാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More