ബലാത്സം​​ഗ കുറ്റത്തിന് തടവിലുള്ള ​ഗുർമീത് സിം​ഗിന് വിവിഐപി ചികിത്സ

ബലാത്സം​ഗകേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന സച്ച ദേര സൗദ നേതാവ് ​ഗുർമീത് റാം റഹീം സിം​ഗിന് ആശുപത്രിയിൽ വിവിഐപി ചികിത്സ. റോത്തകിലെ സുനാരിയ ജയിലിലുള്ള ​ഗുർമീതിനെ ജയിൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം പിജിഐഎംഎസിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തെ തുടർന്നാണ് ​ഗുർമീതിനെ വിദ​ഗ്ധ ചികിത്സ നൽകാൻ ജയിൽ അധികൃതർ തീരുമാനിച്ചത്.

ഈ മാസം 12 നാണ് ​ഗുർമീതിനെ ഡോക്ടർമാർ പരിശോധിച്ചത്. ഇയാളുടെ പരിചരണത്തിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രത്യേക മുറിയിലാണ് ​ഗുർമീതിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. 

​ഗുർമീതിനെ പിജിഐഎംഎസിൽ പ്രവേശിപ്പിച്ചകാര്യം ഉന്നത പൊലീസ് അധികാരികൾ സ്ഥിരീകരിച്ചിട്ടുണ്ട്. രക്തസമ്മർദ്ദത്തിൽ മാറ്റമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് വിദ​ഗ്ധ ചികിത്സക്കായി പിജിഐഎംഎസിൽ  പ്രവേശിപ്പിച്ചതെന്ന് ഹരിയാന ജയിൽ ഡിജിപി ശത്രുജീത്ത് സിം​ഗ് കപൂർ പറഞ്ഞു. 

​ഗുർമീത് തുടക്കത്തിൽ കൊവിഡ് പരിശോധനക്ക് വിസമ്മതിച്ചെന്ന് പിജിഐഎംഎസ് ആശുപത്രി അധികൃതർ പറഞ്ഞു. ​ഗുർമീതിന്റെ ആരോ​ഗ്യ നിലതൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കൊവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ ആയിരങ്ങൾ കഴിയുമ്പോൾ ബലാത്സം​ഗ പ്രതിക്ക് വിവിഐപി പരി​ഗണന നൽകുന്നത് കടുത്ത പ്രതിഷേധത്തിന് ഇടായാക്കിയിട്ടുണ്ട്. 

രണ്ട് പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത കുറ്റത്തിനാണ് ​ഗുർമീത് സിം​​ഗിനെ 2017ൽ 20 വർഷം തടവിന് ശിക്ഷിച്ചത്. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 6 hours ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More
National Desk 11 hours ago
National

'ഞാനും മനുഷ്യനാണ്, സങ്കടവും വേദനയും തോന്നി'; ഗെഹ്ലോട്ടിന്റെ രാജ്യദ്രോഹി പരാമര്‍ശത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റ്

More
More
National Desk 12 hours ago
National

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും വീണ്ടും കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

മോദിക്ക് ജയ് വിളിച്ച് ആള്‍ക്കൂട്ടം, മറുപടിയായി ഫ്‌ളൈയിംഗ് കിസ് നല്‍കി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

More
More