പശ്ചിമ ബം​ഗാളിൽ മെയ് 30 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ്​ വ്യാപനം രൂക്ഷമായതിനെ  തുടർന്ന് പശ്ചിമ ബം​ഗാളിൽ രണ്ടാഴ്​ചത്തെ ലോക്​ഡൗൺ ഏർപ്പെടുത്തി. മെയ്​ 16 മുതൽ 30 വരെയാണ്​ ലോക്​ഡൗൺ. നാളെ രാവിലെ ആറ്​ മണി മുതൽ ലോക്​ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. പൊതു​ഗതാ​ഗതം ഉണ്ടാവില്ല. അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ മാത്രം  പ്രവർത്തിക്കും. ഓ​ട്ടോ-ടാക്​സി സർവീസിനും നിയന്ത്രണമുണ്ടാകും. അവശ്യവസ്​തുകൾ വിൽക്കുന്ന കടകൾ രാവിലെ ആറ്​ മുതൽ 10 മണി വരെ പ്രവർത്തിക്കും. ബാങ്കുകൾക്ക്​ 10 മുതൽ രണ്ട്​ വരെ തുറക്കും. പെട്രോൾ പമ്പുകൾ തുറക്കാൻ അനുമതിയുണ്ട്. 

യാതൊരു വിധ കൂടിചേരലുകൾ അനുവദിക്കില്ല. വിവാഹങ്ങളിൽ 50 പേർക്കും​ മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക്​ പ​ങ്കെടുക്കാം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 20,846 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ  സഹോദരൻ കൊവിഡ്​ ബാധിച്ചു മരിച്ചു. ഇളയ സഹോദരൻ ആഷിം ബാനർജിയാണ്​ മരിച്ചത്​. കൊവിഡ്​ ബാധിതനായതിനെ തുടർന്ന് അഷീം ബാനർജി​ കൊൽക്കത്തയിലെ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി ചെയർമാൻ ഡോ. അലോക്​ റോയ്​ ആണ്​ മരണ വിവരം സ്ഥിരീകരിച്ചത്​.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 6 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 7 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 8 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 10 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More