കോഴിക്കോട് ഡെങ്കിപ്പനി പടരുന്നു: അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ഏറെ കരുതലോടിരിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇതിനോടൊപ്പം പകര്‍ച്ചവ്യാധികളെ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഈഡിസ് വര്‍ഗ്ഗത്തില്‍ പെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ നമ്മുടെ വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. അശ്രദ്ധമായി വലിച്ചെറിയുന്ന മുട്ടത്തോടിലെയും പ്ലാസ്റ്റിക്ക് കപ്പിലെയും കുറഞ്ഞ വെളളത്തില്‍ പോലും ഇവ മുട്ടയിടുകയും കൂത്താടിയും കൊതുകുമായി വളരുകയും ചെയ്യുന്നു. 

വീടിനകത്തും കൊതുക് വളരുന്ന സാഹചര്യങ്ങളുണ്ടാകും. റഫ്രിജറേറ്ററിനു പുറകിലെ ട്രേ, എയര്‍ കണ്ടീഷണര്‍, കൂളര്‍, ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം തുടങ്ങിയവയിലെല്ലാം വെളളം കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടെങ്കില്‍ വീടിനകത്തും കൊതുക് വളരുന്ന സാഹചര്യമുണ്ടാകും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പ്രതിവര്‍ഷം 5 ലക്ഷത്തോളം പേരെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നുണ്ട്. ഡെങ്കി വൈറസ് ബാധയുളള ഒരാളില്‍ നിന്നും ഈഡിസ് കൊതുകുകള്‍ വഴിയാണ് മറ്റുളളവരിലേക്ക് രോഗം പകരുന്നത്.

പനി, തലവേദന, പേശീവേദന,സന്ധി വേദന, ഓക്കാനം, ഛര്‍ദ്ദി, കണ്ണിനു പുറകിലെ വേദന, ഗ്രന്ഥികളിലെ വീക്കം, തൊലിയിലെ തടിപ്പുകള്‍ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ  പ്രധാന ലക്ഷണങ്ങള്‍. ഡെങ്കിപ്പനിക്ക് പ്രത്യേക ചികിത്സയില്ലായെന്നതിനാല്‍, രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കൊതുകുകളുടെ ഉറവിട നശീകരണമാണ് ഡെങ്കിപ്പനി അടക്കമുളള പ്രാണിജന്യ രോഗങ്ങളെ  പ്രതിരോധിക്കാനുളള മാര്‍ഗ്ഗം.  വീടുകളില്‍ ആഴ്ചയിലൊരിക്കലെങ്കിലും ഉറവിട നശീകരണ ദിനം (ഡ്രൈ ഡേ)ആചരിക്കാന്‍എല്ലാവരും ശ്രദ്ധിക്കണം.  മെയ് 16 ഞായറാഴ്ച ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും പ്രത്യേക ഉറവിട നശീകരണ ദിനം ആചരിക്കണം.

ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മഹാമാരി രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മറ്റ് പകര്‍ച്ച വ്യാധികള്‍ കൂടി പടര്‍ന്നു പിടിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും മരണ നിരക്ക് വര്‍ദ്ധിക്കുന്നതിനും കാരണമായേക്കുമെന്നതിനാല്‍ എല്ലാവരും തികഞ്ഞ ജാഗ്രതയും കരുതലും പാലിക്കണം. 'ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More