ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിലും ​ഗം​ഗാതീരത്ത് മൃത​ദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ

ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ജില്ലയിൽ ഗംഗയുടെ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ. ഏതാനും മാസമായി ആളുകൾ  മരിച്ചവരെ ഇവിടെ അടക്കം ചെയ്യുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. മണലിലാണ് മൃതദേഹങ്ങൾ കുഴിച്ചിടുന്നത്. ശക്തമായ കാറ്റിൽ മണൽ നീങ്ങുമ്പോൾ മൃതദേഹങ്ങൾ പുറത്തെത്തുന്നു.  പക്ഷികളും നായ്ക്കളും  അവശിഷ്ടങ്ങൾ കൊത്തിവലിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.

പകർച്ചവ്യാധി സമയത്ത് കൂടുതൽ രോ​ഗം പടരാൻ ഇത് കാരണമാകുന്നു.  ആളുകൾ നിസ്സഹായരാണ്. പലരും ദരിദ്രരാണ്,  ശ്മശാനത്തിൽ സംസ്കരിക്കാനുളള പണം ഇവരുടെ പക്കൽ ഇല്ല . സർക്കാർ ഇടപെടണമെന്നും ജനങ്ങൾ പറഞ്ഞു. സ്ഥിതി​ഗതികൾ ജില്ലാ ഭരണാധികാരികളെ ധരിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.ദുർ​ഗന്ധം കാരണം നദിയിൽ കുളിക്കാനാകുന്നില്ലെന്നും പരാതിയുണ്ട്.

കഴിഞ്ഞ ദിവസം ഗാസിപൂരിലും ബീഹാറിലെ ബുക്‌സറിലും പുഴയിൽ മൃത​ദേഹങ്ങൾ  പൊങ്ങിയിരുന്നു. കൂടാതെ യുപിയിലെ ഉന്നാവോയിൽ കൊവിഡ് രോ​ഗികളുടെ മൃത​ദേഹം മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. പത്തിലേറെ മൃതദേ​ഹങ്ങളാണ് മണലിൽ നിന്ന് കണ്ടെടുത്തത്. അധികം താഴ്ചയിലല്ലാതെയാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുന്നത്.​  ഗം​ഗാ ന​ദിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയിച്ചിട്ടുണ്ട്. കൊവിഡ് രോ​ഗികളുടെ മൃതദേഹങ്ങളാണോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.

 71 മൃതദേ​ഹങ്ങളാണ് ബീഹാറിലെ ബക്സറിൽ ​ഗം​ഗാനദിയിൽ നിന്ന് പുറത്തെടുത്തത്. പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ​ഗം​ഗാ അതിർത്തിയിൽ ബീഹാർ വലകെട്ടിയിട്ടുണ്ട്. ​മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ബീഹാറിലെ റാണിഘട്ടിലാണ് ബീഹാർ സർക്കാർ വലകെട്ടിയിരിക്കുന്നത്. ബീഹാറിലെ ബക്സർ ജില്ലയിൽ ​ഗം​ഗയിലൂടെ ഒഴുകിയെത്തിയ  മ‍ൃതദേഹങ്ങൾ സംസ്കരിച്ചതായി ബീഹാറിലെ ജലവിഭവ വകുപ്പ് മന്ത്രി  സഞ്ജയ് കുമാർ ഝാ അറിയിച്ചു. 

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 19 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 20 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 20 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More