ഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്നലെ മാത്രം 4,329 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് 2,78,719 ആളുകളാണ് കൊവിഡ് മൂലം മരിച്ചത്.
2,63,533 ആളുകള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,52,28,996 ആളുകള്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 രോഗമുക്തരാവുകയും ചെയ്തു.
മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 21402 കൊവിഡ് കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം രോഗമുക്തി നേടിയത് 99651 പേരാണ്. പ്രതിദിന രോഗമുക്തിയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 87 ആളുകളാണ്. കൊവിഡ് ബാധിച്ച് ആകെ മരണം 6515 ആണ്.