'നഗ്നനായ രാജാവ് ഭരിക്കുന്ന രാമരാജ്യം'- മോദിയെക്കുറിച്ച് ഗുജറാത്ത് കവി

ഗാന്ധിനഗര്‍:  രാജ്യത്തെ ജനങ്ങള്‍ കൊവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുമ്പോള്‍ പ്രതിസന്ധിയെ വേണ്ടവിധം കൈകാര്യം ചെയ്യാത്ത കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച് ഗുജറാത്തി കവി പരുള്‍ ഖക്കര്‍. ആധുനിക ഗുജറാത്ത് സാഹിത്യത്തിലെ പ്രധാനിയെന്ന് ബിജെപി വിശേഷിപ്പിച്ചിരുന്ന കവിയാണ് ഇപ്പോള്‍ ബിജെപിയെയും മോദിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളുടെ മൃതദേഹങ്ങള്‍ ഗംഗാനദിയിലൂടെ ഒഴുകി നടക്കുന്നത് മോദി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് പരുള്‍ ഖക്കര്‍ തന്റെ കവിതയിലൂടെ പറയുന്നു.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ഗുജറാത്തി ഭാഷയിലെഴുതിയ 14 വരി കവിത പരുള്‍ പങ്കുവച്ചത്.  'നഗ്നനായ രാജാവ് രാമരാജ്യം ഭരിക്കുമ്പോള്‍ വിശുദ്ധ ഗംഗാനദി മൃതശരീരങ്ങളെ വഹിക്കുന്ന ശവമഞ്ചമായി മാറിയിരിക്കുകയാണെന്ന്' കവി പറയുന്നു. പരുളിന്റെ കവിത ആറ് ഭാഷകളിലേക്ക് ഇതിനകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. രാജ്യത്ത് കൊവിഡ് ഏറ്റവും കൂടതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. 

രാജ്യത്തെ ജനങ്ങളുടെ നിസ്സഹായാവസ്ഥയെയും ദാരിദ്ര്യത്തെയും, അതിനെ ദുരുപയോഗം ചെയ്യുന്ന ഭരണകൂടത്തെയും വിവരിക്കുന്ന കവിത, ഈ സാഹചര്യത്തില്‍ പ്രതികരിക്കാത്ത  മുഖ്യധാര മാധ്യമങ്ങളെയും  പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്‌, ബീഹാര്‍ സംസ്ഥാനങ്ങളിലെ നദികളില്‍ നൂറു കണക്കിന് മൃതശരീരങ്ങലാണ് ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 

Contact the author

National Desk

Recent Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 16 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 19 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More