അറബിക്കടലാകെ മാറി; കേരളത്തെ കാത്തിരിക്കുന്നത് ശക്തമായ ചുഴലിക്കാറ്റുകള്‍

കേരളം ഇനിയുള്ള കാലത്ത് കൂടുതല്‍ ചുഴലികാറ്റുകള്‍ നേരിടേണ്ടി വരുമെന്ന് വിദഗ്ധ മുന്നറിയിപ്പ്. അറബിക്കടലിന്റെ സ്വഭാവം പൂര്‍ണ്ണമായി മാറിക്കഴിഞ്ഞതായും പേമാരിയും വെള്ളപ്പൊക്കവുമാണ് വരും വര്‍ഷങ്ങളിലും കേരളത്തെ കാത്തിരിക്കുന്നതെന്നും പ്രമുഖ സമുദ്രകാലാവസ്ഥാ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. റോക്‌സി മാത്യു കോള്‍ പറഞ്ഞു. 

2019- ല്‍ മാത്രം അറബിക്കടലില്‍ ഉണ്ടായത് അഞ്ചു ചുഴലിക്കാറ്റുകളാണ്. മൂന്നു വര്‍ഷത്തിനിടെ പത്തെണ്ണം ഉണ്ടായി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ്  കാലവര്‍ഷത്തിനു മുന്‍പുതന്നെ ചുഴലിക്കാറ്റ് ഉണ്ടാകുന്നത്.

പോയ അരനൂറ്റാണ്ടില്‍ താപനിലയില്‍ ഉണ്ടായ വര്‍ധനയാണ് ഈ മാറ്റത്തിന് കാരണം. നാലു പതിറ്റാണ്ടിനിടെ അറബിക്കടലില്‍ 1.4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടി. ഇത് കാരണം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ചുഴലികള്‍ ഉണ്ടായേക്കും. വെള്ളപ്പൊക്കവും പേമാരിയും ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതലാകുമെന്നും ഡോക്ടര്‍ റോക്‌സി മാത്യു കോള്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളം ഇപ്പോഴേ ഇതിനെ നേരിടാന്‍ മുന്നൊരുക്കം തുടങ്ങണം. 

അറബിക്കടലിന്റെ മാറ്റം ആഴത്തില്‍ പഠിച്ചയാളാണ് ഡോക്ടര്‍ റോക്‌സി മാത്യു കോള്‍.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Weather

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 1 month ago
Weather

ഇന്ന് 8 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

More
More
Web Desk 1 month ago
Weather

ചുവപ്പ് ജാഗ്രത: 2024 ഏറ്റവും ചൂടേറിയ വര്‍ഷമാകും

More
More
Web Desk 7 months ago
Weather

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴ

More
More
Web Desk 7 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

More
More
Web Desk 8 months ago
Weather

ഈ വര്‍ഷം മഴ കുറയും; ഇതുവരെ ലഭിച്ചതില്‍ 35% കുറവ് രേഖപ്പെടുത്തി

More
More