രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2.67 ലക്ഷം കടന്നു: മരണം 4,529

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2.67 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4529 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച ആകെ രോഗികളുടെ എണ്ണം 2,83,248 ആയി. തുടര്‍ച്ചയായ ഏഴാം ദിവസവും മരണം നാലായിരത്തിനു മുകളിലാണെന്ന് ആശങ്കയുയര്‍ത്തുന്നുണ്ട്.

രാജ്യത്തെ ജനസംഖ്യയുടെ 1.8 ശതമാനം ജനങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. മിക്ക സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ സാധിക്കുന്നില്ല. കൊവിഡിനെ പ്രതിരോധിക്കാനുളള ഏക മാര്‍ഗ്ഗം വാക്‌സിനേഷനാണ്. അതിനെക്കുറിച്ചുളള സംശയങ്ങളെല്ലാം നാം ഒരുമിച്ച് ഇല്ലാതാക്കണം. വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

അതേസമയം, കേരളത്തില്‍ 31,337 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 97 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കേരളത്തില്‍ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 6612 ആയി. 45,926 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ശതമാനമാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More