ഒമ്പതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും പാസ്; സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് നിർദേശം പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് . സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളേയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റം നൽകണമെന്ന് നിർദേശത്തിൽ പറയുന്നു. നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ച് ഒമ്പതാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ് കയറ്റം നൽകാനുമാണ് നിർദേശം.

മെയ് 25 ന് ഉള്ളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കണം. സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ മെയ് 19 മുതല്‍ 2021-22 അദ്ധ്യാന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കണം. ഓണ്‍ലൈനായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം.

ലോക്ക് ഡൗണും മറ്റും അവസാനിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ നേരിട്ട് രേഖകള്‍ വാങ്ങി പരിശോധിച്ചാല്‍ മതി. സമ്പൂര്‍ണ്ണ വഴിയുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സംവിധാനം തുടരും. ഓണ്‍ലൈന്‍ പ്രവേശനം, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷിക്കേണ്ട മാനദണ്ഡങ്ങള്‍ കൈറ്റ് ഉടന്‍ പ്രസിദ്ധീകരിക്കും.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Education

പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 2 months ago
Education

ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

More
More
Web Desk 2 months ago
Education

സി.ബി.എസ്.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

More
More
Web Desk 3 months ago
Education

പ്ലസ്‌ വണ്‍ പരീക്ഷ റദ്ദാക്കില്ല; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

More
More
Web Desk 6 months ago
Education

പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ആരംഭിച്ചു

More
More
Web Desk 6 months ago
Education

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ്‌ വര്‍ധിപ്പിച്ചു

More
More