ഫിസിക്സില്‍ ബിരുദാനന്തര ബിരുദവുമായി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാന്‍ വീണാ ജോര്‍ജ്

പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വീണാ ജോര്‍ജ്ജ്. വാര്‍ത്താ മാധ്യമ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് വീണ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയോജകമണ്ഡലത്തില്‍ നിന്നാണ് വീണ തന്‍റെ കന്നി അംഗം ജയിച്ച് കേറിയത്. രണ്ട് തവണയും ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ച് കേറുമ്പോള്‍ മന്ത്രി പദത്തില്‍ കുറഞ്ഞതൊന്നും വീണക്ക് പ്രതീക്ഷിക്കാനുണ്ടാ യിരുന്നില്ല. 2016 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയാണ് വീണ അട്ടിമറി വിജയം നേടിയത്. രണ്ടാം തവണയും ഇദ്ദേഹത്തെ പരാജയപ്പെടുത്തുമ്പോള്‍, യുഡിഎഫിന്‍റെ കുത്തക മണ്ഡലം ഇനി തിരികെ നല്കില്ലെന്നുള്ള ഉറച്ച ചുവടുവെയ്പ്പാണ്‌ വീണ നടത്തിയത്. 

പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് വെളുശ്ശേരിയില്‍, പാലമുറ്റത്ത് അഭിഭാഷകനായിരുന്ന പി.ഇ കുര്യക്കോസിന്‍റെയും, പത്തനംതിട്ട നഗരസഭയിലെ മുന്‍ കൌണ്‍സിലര്‍ റോസമ്മയുടെയും മകളാണ് വീണാ ജോര്‍ജ്. തന്‍റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ കലാപരമായ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ വീണക്ക്  സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവണ്മെന്‍റ്  വിമന്‍സ് കോളേജില്‍ നിന്ന് ഫിസിക്സില്‍ നിന്ന് ബിരുദാനന്തര ബിരുദവും, ബി.എഡ് ബിരുദവും കരസ്ഥമാക്കിയിട്ടുള്ള വീണാ ജോര്‍ജാണ് ഇനി മുതല്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുക. നിരവധി പുരസ്ക്കാരങ്ങള്‍ തേടിയെത്തിയ, പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാവരുടെയും ടീച്ചറമ്മയായിരുന്ന കെ.കെ ശൈലജയുടെ വകുപ്പ് വീണാ ജോര്‍ജിന് ലഭിക്കുമ്പോള്‍ വലിയൊരു വെല്ലുവിളിയാണ് നിയുക്ത മന്ത്രിക്ക് ഏറ്റെടുക്കാനുള്ളത്.

ദൃശ്യ മാധ്യമ രംഗത്തേക്ക് ചുവടുവെക്കാന്‍ വീണാ ജോര്‍ജ് ആദ്യം തെരഞ്ഞെടുത്തത് കൈരളി ചാനലാണ്‌. അവിടുത്തെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം മനോരമയില്‍  വാര്‍ത്താ അവതാരകയായി. പിന്നീട് ചീഫ് ന്യൂസ്‌ എഡിറ്ററായി ഇന്ത്യാവിഷനില്‍ ജോലി ചെയ്യുമ്പോള്‍ ആണ് 2016 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്. അതേ വര്‍ഷം തന്നെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് മത്സരിക്കാനിറങ്ങിയത് നികേഷ് കുമാറും, വീണാ ജോര്‍ജുമാണ്. നികേഷ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ കയ്പ്പറിഞ്ഞപ്പോള്‍, വീണാ ജോര്‍ജ് ആറന്മുള നിയോജകമണ്ഡലത്തില്‍ എം.എല്‍.എയായി. നികേഷ് കുമാറിനെപ്പോലെ വീണാ ജോര്‍ജിനും  പരാജയമായിരുന്നു ആറന്മുള നല്‍കിയിരുന്നെങ്കില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തക രംഗത്ത് സജീവമാകുമായിരുന്നു. പക്ഷെ കാലം വീണക്കായി കാത്തുവെച്ചത് കേരളത്തിലെ ആരോഗ്യ മന്ത്രിക്കസേരയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More