പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരെടുത്ത പി രാജീവ് രണ്ടാം പിണറായി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി ചുമതലയേല്‍ക്കുകയാണ്. രാജീവ് ഇതാദ്യമായാണ് നിയമസഭയിലേക്കും മന്ത്രിസ്ഥാനത്തേക്കുത്തുന്നത്. പത്ത് വര്‍ഷമായി മുസ്ലീം ലീഗ് വിജയിച്ചിരുന്ന കളമശേരിയില്‍ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് 15,336 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച് നിയമസഭയിലെത്തുമ്പോള്‍ അദ്ദേഹം അര്‍ഹിക്കുന്ന സ്ഥാനം തന്നെയാണ് ലഭിച്ചിരിക്കുന്നത്. 

റവന്യൂ ഇന്‍സ്‌പെക്ടറായ പി വാസുദേവന്റയും രാധാ വാസുദേവന്റെയും മകനായി ജനിച്ച രാജീവ് സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എസ്എഫ് ഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് എറണാകുളം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സി ഐടിയു ജോയിന്റ് സെക്രട്ടറിയുമായി. 2009-ലാണ് പി രാജീവ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2009 മുതല്‍ 15 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍, രാജ്യസഭയില്‍ ചീഫ് വിപ്പ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2001 മുതല്‍ 2010 വരെ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ റസിഡന്റ് എഡിറ്ററായിരുന്നു. 2018 മുതല്‍ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. 

2009 മുതല്‍ 2016 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടം പി രാജീവിന്റെ രാഷ്ട്രീയജീവിതത്തിലെ തിളക്കമേറിയ കാലഘട്ടമായിരുന്നു. രാജ്യസഭാംഗത്വത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ പ്രതിപക്ഷനേതാക്കളായ അരുണ്‍ ജെറ്റ്‌ലിയും ഗുലാം നബി ആസാദും രാജീവിനെ വീണ്ടും രാജ്യസഭയിലെത്തിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിന്റെ തെളിവാണ്. പാര്‍ലമെന്റിന് നല്‍കിയ സംഭാവന പരിഗണിച്ച് സന്‍സദ് രത്‌ന പുരസ്‌കാരം നല്‍കിയാണ് രാജ്യസഭ അദ്ദേഹത്തെ യാത്രയാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 1 year ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 1 year ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 1 year ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 1 year ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 1 year ago
Assembly Election 2021

ഫിസിക്സില്‍ ബിരുദാനന്തര ബിരുദവുമായി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാന്‍ വീണാ ജോര്‍ജ്

More
More