തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

തൃത്താലയില്‍ നിന്നും കേരള സ്പീക്കറായി എം.ബി രാജേഷ്‌ ഉയര്‍ന്നു വരുമ്പോള്‍ രാഷ്ട്രീയ കേരളം അതിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കക്ഷി രാഷ്ട്രീയത്തിനപ്പുറം, കേരളാ രാഷ്ട്രീയത്തെ നോക്കിക്കാണാന്‍ തന്‍റെ പുതിയ ചുമതലയിലൂടെ സാധിക്കുമെന്ന് എം.ബി രാജേഷ്‌ പറയുന്നത്. 

പി ശ്രീരാമകൃഷ്ണന്‍റെ പിന്‍ഗാമിയായി എം.ബി രാജേഷ്‌ പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനം ഒഴിഞ്ഞ സ്പീക്കറും, സ്ഥാനം ഏല്‍ക്കാന്‍ പോകുന്ന സ്പീക്കറും തമ്മിലുള്ള സമാനതകള്‍ ഏറെയാണ്‌. കോളേജ് കാലഘട്ടം മുതല്‍ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ പി ശ്രീരാമകൃഷ്ണന്‍ നടന്ന അതെ വഴികളില്‍ തന്‍റെ കര്‍മ്മ മണ്ഡലത്തില്‍  മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ രാജേഷിന് സാധിച്ചിട്ടുണ്ട്. എം.ബി രാജേഷിന് വാക് ചാതുര്യത്തിലും, മികച്ച പ്രകടനത്തിലും, അതിനെക്കാളുപരി നാല്ലൊരു രാഷ്ട്രീയക്കാരന്‍ എന്ന രീതിയിലും ജനശ്രദ്ധ നേടിയെടുക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

തൃത്താല നിയോജക മണ്ഡലത്തില്‍  തീപാറുന്ന മത്സരത്തില്‍ അതി വ്യക്തിത്വ മികവ്  കൊണ്ട്  ശക്തനായ  വി.ടി ബല്‍റാം സ്ഥാനാര്‍ഥിയെയാണ് എം.ബി രാജേഷ് പരാജയപ്പെടുത്തിയത്. രണ്ട് വട്ടം തൃത്താലയുടെ എംഎല്‍എയായ ബല്‍റാമിനെ തോല്‍പ്പിക്കുമ്പോള്‍ താന്‍ കേരള നിയമസഭയുടെ സ്പീക്കറായി താന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് ഓര്‍ത്തുകാണില്ല.

1971 മാര്‍ച്ച് 12ന്  പഞ്ചാബിലെ ജലന്ധറിലാണ് രാജേഷ്‌ ജനിച്ചത്. അഛന്‍ ബാലകൃഷ്ണന്‍ നായര്‍ സൈന്യത്തിലെ ഹവീല്‍ദാറായിരുന്നു. കാറല്‍മണ്ണ മംഗലശ്ശേരി രമണിയാണ് രാജേഷിന്‍റെ  അമ്മ.  ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.  ലോക്സഭയില്‍ ഒരു പതിറ്റാണ്ട് കാലം പാലക്കാടിന്‍റെ എം.പിയായിരുന്ന എം.ബി രാജേഷ്‌, തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ പുതിയ ചുവടുവെപ്പിനൊരുങ്ങുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

ഫിസിക്സില്‍ ബിരുദാനന്തര ബിരുദവുമായി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാന്‍ വീണാ ജോര്‍ജ്

More
More