നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

ബിജെപിക്ക് കേരളത്തില്‍ ഉണ്ടായിരുന്ന ഏക സീറ്റ്, നേമം, തിരിച്ചു പിടിക്കാന്‍ ഇടതുപക്ഷം രംഗത്ത് ഇറക്കിയ സ്ഥാനാര്‍ഥിയാണ് വി. ശിവന്‍കുട്ടി. കടുത്ത മത്സരത്തിന് ശേഷം ബിജെപിയുടെ കുമ്മനം രാജശേഖരനെയും, കോണ്‍ഗ്രസിന്‍റെ കെ. മുരളീധരനെയും പരാജയപ്പെടുത്തി, നേമം തിരികെ പിടിച്ചെന്ന വീര പരിവേഷവുമായാണ് വി. ശിവന്‍കുട്ടി നിയമസഭയിലേക്ക് എത്തുന്നത്. 

രാഷ്ട്രീയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട വഴിത്തിരിവാണ് ശിവന്‍കുട്ടിയുടേത്. ഇനി മുതല്‍ വിദ്യാഭ്യാസവും, തൊഴില്‍ വകുപ്പും കൈകാര്യം ചെയ്യുക ഇദ്ദേഹമാണ്. എസ്.എഫ്.ഐ. ജില്ലാപ്രസിഡന്‍റ് , സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്ന വി ശിവന്‍കുട്ടി തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ഉള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.

1995- 2000 കാലഘട്ടത്തില്‍ തിരുവനന്തപുരം മേയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ഈസ്റ്റില്‍ നിന്ന് 2006ലും, 2011ല്‍ നെമത്തു നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.     

ചെറുവക്കല്‍ സ്വദേശികളായ എം. വാസുദേവന്‍ പിള്ളയുടെയും, പി.കൃഷ്ണമ്മയുടെയും മകനായി 1954 നവംബര്‍ 10ന് ജനനം.  ആര്‍.പാര്‍വതി ദേവിയാണ് ഭാര്യ. മകന്‍ പി ഗോവിന്ദ്‌ ശിവന്‍.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

ഫിസിക്സില്‍ ബിരുദാനന്തര ബിരുദവുമായി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാന്‍ വീണാ ജോര്‍ജ്

More
More