മഹാരാഷ്ട്രയില്‍ കോവിഡ്19 രോഗബാധ സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന 11 പേര് ചാടിപ്പോയി. നവി മുംബൈയിലെ ആശുപത്രിയിൽ നിന്നാണ് ഇവർ കടന്നു കളഞ്ഞത്. ഇവരിൽ ഒരാളുടെ ഫലം പോസിറ്റീവാണെന്ന് സംശയമുണ്ട്. ഇവരുടെ പരിശോധനാ ഫലം പൂർണമായും അറിവായിട്ടില്ല.
ദുബായില്‍ നിന്നെത്തിയ 11 പേരാണ് ഐസൊലേഷനിൽ ഉണ്ടായിരുന്നത്. തങ്ങള്‍ക്ക് ദുബായിയില്‍ ക്രിക്കറ്റ് മത്സരം കളിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ മുങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദുബായില്‍ നിന്നെത്തിയ 11അംഗ സംഘത്തെ പരിശോധനകള്‍ക്ക് ശേഷം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനും ലോക്കല്‍ പൊലീസും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 115 ആയി ഉയര്‍ന്നു. കൂടുതല്‍ പേര് മഹാരാഷ്ട്രയിലാണ്. 33ഓളം പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗം പടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാളുകളും തിയേറ്ററുകളും അടക്കമുള്ളവ അടച്ചിടാനും നിര്‍ദേശമുണ്ട്.