സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

പിണറായി വിജയൻ രണ്ടാം  മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ 250 ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുക്കുകയെന്ന് അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ. 500 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. കൊവിഡ് കാലമായതിനാൽ ക്ഷണിക്കപ്പെട്ട പലരും ചടങ്ങിൽ പങ്കെടുക്കില്ല. പ്രതിപക്ഷ നേതാക്കൾ ചടങ്ങിന് എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ആളുകളുടെ എണ്ണം കുറച്ചത്. നിലവിൽ സെൻട്രൽ സ്റ്റേഡിയത്തിൽ 250 ൽ താഴെ മാത്രമാണ് കേസരകൾ നിരത്തിയിരിക്കുന്നത്.  ആളുകൾ എത്തിയാൽ കൂടുതൽ കസേലകൾ സജ്ജീകരിക്കും.  വേദിയുടെ പ്രധാനപന്തലിൽ മാത്രമാണ് കസേലകൾ നിരത്തിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിച്ചാണ് കസേലകൾ സജ്ജീകരിച്ചിരിക്കുന്നത്. 

വേദിയിലും സ​ദസിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. പിഡബ്ല്യുഡി, കെഎസ്ഇബി, പൊലീസ്, ഫയർ എന്നീ  ക്ലിയറൻസിനായി വേദി വിട്ടുനൽകി. ഉച്ചക്ക് 1.30 ന് മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ. 50 പൊലീസുകാരെ മാത്രമെ പ്രവേശിപ്പിക്കൂ. മാധ്യമ പ്രവർത്തകർക്കും നിയന്ത്രണമുണ്ട്. ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് പാസ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉച്ച തിരിഞ്ഞ് 3.30 ന് ​ഗവർണർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. 

സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി  പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന ‘നവകേരള ഗീതാഞ്ജലി ’ പ്രദർശിപ്പിക്കും.  സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച കൂറ്റൻ  സ്‌ക്രീനിലാണ് നവകേരള ​ഗീതാഞ്ജലി അരങ്ങേറുക

കെ ജെ യേശുദാസ്, എ ആർ റഹ്‌മാൻ, ഹരിഹരൻ, പി ജയചന്ദ്രൻ, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാർ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, മോഹൻലാൽ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസി, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണിക്കൃഷ്ണൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യ നമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ എന്നിവരാണ് ​ഗീതാഞ്ജലിയുമായി സ്കീനിൽ എത്തുക. 

മമ്മൂട്ടി പരിപാടിയുടെ അവതരണം നടത്തും.  ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ്കുമാറാണ് സംവിധായകൻ. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. പിആർഡിയും കേരള മീഡിയ അക്കാഡമിയും ചേർന്നാണ് ​ഗീതഞ്ജലി നിർമിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

ഫിസിക്സില്‍ ബിരുദാനന്തര ബിരുദവുമായി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാന്‍ വീണാ ജോര്‍ജ്

More
More