'ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ അംഗീകരിക്കൂ' - സംയുക്ത കിസാന്‍ മോര്‍ച്ച

ഡല്‍ഹി: ഇനിയും കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കരുത്, ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംയുക്ത കിസാന്‍ മോര്‍ച്ച. ആറുമാസക്കാലമായി ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയാണ് രാജ്യത്തെ കര്‍ഷകര്‍. കനത്ത തണുപ്പിനെ അതിജീവിച്ച് ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുകയാണ്. ഇപ്പോള്‍ മഴയും കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിഷേധത്തിനിടെ 470 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതിര്‍ത്തികളില്‍ സമരം ചെയ്യാനായി എത്തിയവരെല്ലാം വിദ്യാഭ്യാസവും ജോലിയുമുള്‍പ്പെടെ എല്ലാം നിര്‍ത്തി വയ്ച്ചാണ് വന്നിരിക്കുന്നത്. രാജ്യത്തിന്റെ അന്നദാതാക്കളോടുളള സര്‍ക്കാരിന്റെ മനോഭാവം അത്യന്തം മനുഷ്യത്തരഹിതമാണ്. സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ആഗ്രഹിക്കുന്നുവെങ്കില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കണം. കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കുകയല്ല വേണ്ടത്. - സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ 11 തവണ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഒന്നും സമവായത്തിലെത്തിയിരുന്നില്ല. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. നിയമങ്ങള്‍ പതിനെട്ട് മാസത്തേക്ക് നടപ്പാക്കില്ല, ഭേദഗതികളുണ്ടാക്കാം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച എല്ലാ ഉപാധികളും കര്‍ഷകര്‍ തളളിക്കളയുകയായിരുന്നു. മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കുക തന്നെ വേണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More