ആലപ്പുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് എന്‍എസ്എസ് പ്രവര്‍ത്തകര്‍. ആലപ്പുഴയിലെ ചെട്ടിക്കുളങ്ങരയിലാണ് എന്‍എസ്എസ് പ്രവര്‍ത്തകര്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. സമുദായ സംഘടനയുടെ നേതാവായി നിന്നുകൊണ്ട് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ തികച്ചും അദ്ദേഹത്തിന്റെത് മാത്രമാണെന്നും എന്‍എസ്എസിന്റെതല്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചതിനുപിന്നാലെ സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഗൂഢാലോചനയില്‍ എന്‍എസ്എസ് ബിജെപിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
അതേസമയം, ഇന്നലെ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയനൊപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത്തവണത്തെ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്.