മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും വകുപ്പുകള്‍; ഔദ്യോഗിക വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും വകുപ്പുകളെ സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനമിറങ്ങി. സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് പൊതുഭരണ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആഭ്യന്തരത്തിന് പുറമേ ന്യൂനപക്ഷ ക്ഷേമവും, ആസൂത്രണവും മുഖ്യമന്ത്രിയുടെ വകുപ്പുകളാണ്. 

ഇവ കൂടാതെ  പരിസ്ഥിതി, മലീനികരണ നിയന്ത്രണം, ഐടി, മെട്രോ റെയില്‍, വിജിലന്‍സ്, എയര്‍ ഫോര്‍സ്, ജയില്‍ തുടങ്ങി മറ്റ് മന്ത്രിമാര്‍ക്കില്ലാത്ത എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും.

കെ. രാജന്‍

റവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭവന നിർമാണം,  ഭൂപരിഷ്കരണം,

റോഷി അഗസ്റ്റിൻ

ജലവിതരണ വകുപ്പ്, ജലസേചനം, ഭൂഗർഭ ജല വകുപ്പ്, കമാൻഡ് ഏരിയ ഡവലപ്മെന്‍റ്  

കെ.കൃഷ്ണൻകുട്ടി

വൈദ്യുതി, അനർട്ട്

എ.കെ.ശശീന്ദ്രൻ

വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവർകോവിൽ

തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ

ആന്‍റണി രാജു

റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം

വി.അബ്ദുറഹ്മാൻ

കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം 

ജി.ആർ.അനിൽ

ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

കെ.എൻ.ബാലഗോപാൽ

ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാർഷികാദായ നികുതി

പ്രൊഫ. ആര്‍. ബിന്ദു

ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍, എന്‍ട്രസ് എക്‌സാം, എന്‍സിസി, എഎസ്എപി, സാമൂഹ്യനീതി  (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ പരിധിയില്‍ ഉള്‍പ്പെടില്ല)

ചിഞ്ചുറാണി

ക്ഷീരവികസനം, മൃഗസംരക്ഷണം

എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

എക്‌സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

അഡ്വ. പി.എ മുഹമ്മദ് റിയാസ് 

പി.ഡബ്ല്യു.ഡി, ടൂറിസം

പി. പ്രസാദ് 

കൃഷി, മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ഹൗസിങ് കോര്‍പറേഷന്‍

കെ. രാധാകൃഷ്ണന്‍

പിന്നോക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററികാര്യം.

പി. രാജീവ് 

നിയമം, വ്യവസായം, മൈനിങ് ആന്‍റ്  ജിയോളജി, ഹാന്‍റ്ലൂം ആന്‍റ്  ടെക്‌സ്‌റ്റൈല്‍, ഖാദി ആന്‍റ്  വില്ലേജ് ഇന്റസ്ട്രീസ്, കയര്‍, കശുവണ്ടി, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്

സജി ചെറിയാന്‍

ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം

വി. ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്‍റ്  ബോയ്ലേര്‍സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍

വി. എന്‍ വാസവന്‍ 

സഹകരണം, രജിസ്‌ട്രേഷന്‍

വീണ ജോര്‍ജ്

ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, വനിതാ ശിശു ക്ഷേമം



Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More