ടയറുകൾക്ക് ​ഗുണനിലവാര മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സർക്കാർ; സ്റ്റാർ റേറ്റിം​ഗ് ഉടൻ നിലവിൽ വരും

ഡല്‍ഹി: ഒക്ടോബർ മുതൽ വിൽപ്പനക്കെത്തുന്ന വാഹന ടയറുകൾക്ക് ​ഗുണനിലവാര മാനദണ്ഡം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. റോളിം​ഗ് റെസിസ്റ്റൻസ്, വെറ്റ് ​ഗ്രിപ്പ്, റോളിം​ഗ് സൗണ്ട് എമിഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് ടയറുകളുടെ ​ഗുണ നിലവാരം നിശ്ചയിക്കുക. ഇവയുടെ ​ഗുണനിലനിലവാരം ടയറുകളിൽ രേഖപ്പെടുത്തണം.

ടയറുകളുടെ ​​പ്രകടനം മെച്ചപ്പെടുത്താനും സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. 2016 മുതൽ യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം ടയറുകൾ മാത്രമെ വിൽക്കാൻ അനുവാദമുള്ളു. ഈ മാതൃകയിലാണ് ഇന്ത്യയിലും ​ മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നത്. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി.

നിലവിലെ മോഡലുകളിൽ 2022 ഒക്ടോബറിന് ഉള്ളിൽ ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ടയറുകളുടെ ​ഗുണനിലവാര സ്റ്റാർ റേറ്റിം​ഗ് ഏർപ്പെടുത്തുന്നതിന് മുന്നോടിയായാണ് പുതിയ നീക്കം.രാജ്യത്തിന് അകത്തും നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ടയറുകൾക്കും മാനദണ്ഡങ്ങൾ ബാധകമായിരിക്കും.

ഏറ്റവും കൂടുതൽ ടയർ നിർമിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ നിന്നും വിവിധ രാജ്യങ്ങളിലേക്ക് ടയറുകൾ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വൻകിട കമ്പനികൾ ഇത്തരം ​സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ടയറുകൾ നിർമിക്കുന്നത്. അതേസമയം, ഇന്ത്യയിൽ വിൽക്കുന്ന ടയറുകൾക്ക്  ബിഐഎസ് ബഞ്ച്മാർക്ക് ക്വാളിറ്റി സർട്ടിഫിക്കേഷൻ മാത്രമെ ആവശ്യമുള്ളു. പുതിയ പരിഷ്കാരം ​ഗുണനിലവാരം സംബന്ധിച്ച വിവരങ്ങൾ ​ഗുണഭോക്താക്കളെ കൂടി ധരിപ്പിക്കാൻ ടയർ കമ്പനികൾ നിർബന്ധിതരാകും. ​

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More