പ്രധാനമന്ത്രിയുടെ മുതലക്കണ്ണീരും അഭിനയവും കണ്ടുമടുത്തു- യശ്വന്ത് സിന്‍ഹ

ഡല്‍ഹി: പ്രധാനമന്ത്രി ക്യാമറയ്ക്കുമുന്നില്‍ ഒഴുക്കുന്ന മുതലക്കണ്ണീരല്ല കൊവിഡിനെതിരായ ശക്തമായ നടപടികളാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ' ഓരോ ദിവസവുമുളള പ്രധാനമന്ത്രിയുടെ അഭിനയം കണ്ട് ഞങ്ങള്‍ തളര്‍ന്നിരിക്കുകയാണ്. രാജ്യത്തെ മുഖ്യമന്ത്രിമാരുമായി കൈകോര്‍ത്ത് കൊവിഡിനെതിരായ ശക്തമായ നടപടികളെടുക്കുകയാണ് വേണ്ടത്. ക്യാമറയ്ക്കു മുന്നില്‍ നിന്ന് മുതലക്കണ്ണീര്‍ പൊഴിക്കുകയല്ല' യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി വിതുമ്പുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് ജനങ്ങള്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വാക്‌സിനേഷനിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് മോദിയും ബിജെപി സര്‍ക്കാരും എന്നും മോദിയുടെ അഭിനയം മാത്രമാണ് ഈ കണ്ണീരെന്നുമെല്ലാമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പ്രതികരണങ്ങള്‍.

അതേസമയം രാജ്യത്ത് 2.57 ലക്ഷം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 4,194 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

#article-523#

Contact the author

National Desk

Recent Posts

National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More
News Desk 1 day ago
National

ചോദ്യത്തിന് കോഴ ആരോപണം: മഹുവയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കി

More
More
Web Desk 2 days ago
National

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ വഴുതി വീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

More
More
News Desk 2 days ago
National

നാലു സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

More
More
News Desk 2 days ago
National

പ്രഗതി ഭവന്‍ ഇനിമുതല്‍ 'പ്രജാ ഭവന്‍'; കെസിആറിന്റെ കോട്ട പൊളിച്ച് രേവന്ദ് റെഡ്ഡി തുടങ്ങി

More
More