കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം

അമൃത്സര്‍: കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം ഉറപ്പുനല്‍കി പഞ്ചാബ് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1500 രൂപ സാമൂഹിക സുരക്ഷാ പെന്‍ഷനും, ബിരുദതലം വരെ സൗജന്യവിദ്യാഭ്യാസവും നല്‍കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും സൗജന്യവിദ്യാഭ്യാസം ലഭിക്കുക. തങ്ങളുടെ കടമ മാത്രമാണ് നിര്‍വഹിക്കുന്നത്. കൊവിഡില്‍ ഗൃഹനാഥന്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. ജൂലൈ ഒന്നുമുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ബാധിതര്‍ക്ക് 51,000 രൂപ ഗ്രാന്റ് നല്‍കുന്ന ആശീര്‍വാദ് പദ്ധതിയും ജൂലൈയില്‍ ആരംഭിക്കും. സംസ്ഥാന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. 'ഘര്‍ ഘര്‍ റോസ്ഗാര്‍ തെ കരോബാര്‍ മിഷന്റെ' കീഴില്‍ അനുയോജ്യമായ ജോലി കണ്ടെത്താന്‍ കൊവിഡ് ദുരിതബാധിതരുടെ കുടുംബാംഗങ്ങളെ സഹായിക്കും. കൊവിഡ് അനാഥരാക്കിയവര്‍ക്ക് 21 വയസുവരെ ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കുമെന്നും കൊവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

ഗൃഹനാഥനെ നഷ്ടമായ കുടുംബങ്ങള്‍ക്ക് തുടക്കത്തില്‍ മൂന്ന് വര്‍ഷമാണ് സഹായങ്ങള്‍ നല്‍കുക പിന്നീട് സ്ഥിതിഗതികള്‍ വീണ്ടും അവലോകനം ചെയ്ത് ആവശ്യമെങ്കില്‍ കാലാവധി നീട്ടുമെന്നും അമരീന്തര്‍ സിംഗ് പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 22 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 23 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More