വി.ഡി സതീശന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കും - മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മികച്ച സാമാജികനാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നല്ലൊരു നേതാവാണ്‌ വിഡി സതീശന്‍. അദ്ദേഹം അത് പലതവണയായി തെളിയിച്ചിട്ടുണ്ടെന്നും,  പ്രതിപക്ഷ നേതാവ് എന്ന രീതിയില്‍ നല്ല പ്രവര്‍ത്തനം അദ്ദേഹം കാഴ്ച്ചവയ്ക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം നല്ല രീതിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു, കഠിനാധ്വാനിയാണ് രമേശ്‌ ചെന്നിത്തല, അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയെ ഉയര്‍ത്തികൊണ്ട് വരുവാന്‍ ശ്രമിച്ചിരുന്നു. കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവെന്ന രീതിയില്‍ ചെന്നിത്തലയെ ചരിത്രം അടയാളപ്പെടുത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

കെപിസിസി അധ്യക്ഷനെന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുത്താതായി നേരത്തെ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ വിശാലമായ താല്പര്യം പരിഗണിച്ച് പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. 

 


Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

More
More
Web Desk 1 day ago
Keralam

'ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ല, അഴിച്ചുമാറ്റിയത്- മന്ത്രി മുഹമ്മദ് റിയാസ്‌

More
More
Web Desk 3 days ago
Keralam

'എന്റെ കണ്ണീരിന് നഷ്ടപരിഹാരം വേണം'; തിയറ്റർ ഉടമകൾക്കെതിരെ അൽഫോൺസ് പുത്രൻ

More
More
Web Desk 3 days ago
Keralam

കേരളവർമ കോളേജ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐയുടെ വിജയം റദ്ദാക്കി ഹൈക്കോടതി, റീ കൗണ്ടിങിന് ഉത്തരവ്

More
More
Web Desk 3 days ago
Keralam

നടൻ അശോകനെ ഇനി അനുകരിക്കില്ല: അസീസ് നെടുമങ്ങാട്

More
More
Web Desk 4 days ago
Keralam

ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് നാസി ഭരണം - എംടി വാസുദേവൻ നായർ

More
More