'ലഭിച്ചിരിക്കുന്നത് പുഷ്പകിരീടമല്ല' എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകാന്‍ ശ്രമിക്കും- വി. ഡി സതീശന്‍

തിരുവനന്തപുരം: തനിക്ക് ലഭിച്ചിരിക്കുന്നത് പുഷ്പകിരീടമല്ലന്ന് വ്യക്തമായി അറിയാമെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കോണ്‍ഗ്രസിനെയും, യുഡിഎഫിനെയും  തിരിച്ച് കൊണ്ട് വരുവാന്‍ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എല്ലാവരുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുകയുള്ളുവെന്നും വി. ഡി സതീശന്‍ പറഞ്ഞു.

യുഡിഎഫ് രാഷ്ട്രീയ പ്രതിസന്ധി നിറഞ്ഞ കാലത്ത് കൂടിയാണ് പോകുന്നത്. ഈ സമയം തന്നെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോടും, കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു. കെ. കരുണാകരന്‍,  എ.കെ ആന്‍റണി, ഉമ്മന്‍‌ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിങ്ങനെയുള്ള മഹാരഥന്മാരിരുന്ന കസേരയിലേക്കാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്ഥാനലബ്ധി തന്നെ  വിസ്മയിപ്പിക്കുന്നുവെന്നും  ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ വി. ഡി സതീശന്‍ പറഞ്ഞു. 

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും പ്രതിപക്ഷം നല്‍കുന്നു. ക്രിയാത്മ പ്രവര്‍ത്തനവും, ക്രിയാത്മ വിമര്‍ശനവും ഉന്നയിക്കുന്ന പ്രതിപക്ഷത്തെയാണ് ഇനി കേരളത്തിന് കാണാന്‍ സാധിക്കുകയെന്നും വി. ഡി സതീശന്‍ വ്യക്തമാക്കി. സര്‍ക്കാരിനെ എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കുക തന്നെ ചെയ്യും. അതിന് വേണ്ടി നിയമസഭക്ക് അകത്തും പുറത്തുമുള്ള എല്ലാ അവസരങ്ങളും പ്രതിപക്ഷം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More