ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വി. ഡി സതീശനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി. ഡി സതീശനെ തെരഞ്ഞെടുത്തുകൊണ്ടുളള ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല. 'കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തുകൊണ്ടുളള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു. വി. ഡി സതീശന് അഭിനന്ദനങ്ങള്‍... എല്ലാ ആശംസകളും നേരുന്നു' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വി. ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരണമെന്നും നേതൃമാറ്റം വേണമെന്നും കോണ്‍ഗ്രസ്സില്‍ ആവശ്യമുയര്‍ന്നിരുന്നു. യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയെതുടര്‍ന്നാണ് വി. ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി.ഡി. ‍സതീശൻ. നിയമസഭാ പിഎസി, എസ്റ്റ്മേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 

എഐസിസി പ്രസിഡന്‍റ്, കെപിസിസി പ്രസിഡന്‍റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച നേതാവാണ് വി.ഡി സതീശന്‍. കെപിപിസി അധ്യക്ഷസ്ഥാനത്തും മാറ്റമുണ്ടാകും. ആദ്യ പരിഗണന കെ.സുധാകരനാണ്. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More