കൊവിഡിന് ഇന്ത്യന്‍ വകഭേദം ഇല്ല, അത്തരം പ്രയോഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കൊവിഡിന് ഇന്ത്യന്‍ വകഭേദം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം പ്രയോഗങ്ങളും പ്രസ്താവനകളും സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ വകഭേദമുണ്ട് എന്ന തരത്തില്‍ ഉളളടക്കം വരുന്നതെല്ലാം ഒഴിവാക്കാന്‍ ഇന്ത്യ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് കത്തയച്ചത്. കോറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം വളരെവേഗം വ്യാപിക്കുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. അത് തെറ്റാണ്. ബി.1.617 എന്ന വകഭേദം ഇന്ത്യയുടെതല്ല. ലോകാരോഗ്യസംഘടന കൊവിഡിന് ഇന്ത്യന്‍ വകഭേദമുണ്ടെന്ന് പറഞ്ഞിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രം സമൂഹമാധ്യമ കമ്പനികള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.

മെയ് 11-ന് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്തിന് തന്നെ ആശങ്കയുയര്‍ത്തുന്നതാണ് എന്നും ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് പോസ്റ്റുകളില്‍ ഇന്ത്യന്‍ വകഭേദത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുളളതിനാല്‍ അവയെല്ലാം നീക്കം ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. അവ നീക്കം ചെയ്യുന്നത് കൊവിഡ് വിവരങ്ങളുടെ സെന്‍സര്‍ഷിപ്പിലേക്ക് നയിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ലഭിച്ച മറുപടി.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യക്കെതിരെ അന്താരാഷ്ട്രതലത്തില്‍ വരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ലോകത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. പ്രതിദിനം മൂന്ന് ലക്ഷത്തിനടുത്ത് രോഗികളും നാലായിരത്തിനുമുകളില്‍ മരണങ്ങളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Contact the author

National Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More