മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി കൊറോണ; ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 119

രാജ്യത്ത് കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈ, നവി മുംബൈ തുടങ്ങിയ മേഖലകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 119 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഉത്തരാഖണ്ഡ്, കേരളം, കർണാടക , എന്നിവിടങ്ങളില്‍ ഇന്നലെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡല്‍ഹി(7), ഹരിയാന(14), കേരളം(22), രാജസ്ഥാന്‍(4), തെലുങ്കാന(3), ഉത്തര്‍പ്രദേശ്(13), ലഡാക്ക്(3), തമിഴ്നാട്(1), ജമ്മു കശ്മീര്‍(2), പഞ്ചാബ്(1), കര്‍ണാടക(6), ഉത്തരാഖണ്ഡ്(1), ആന്ധ്രാപ്രദേശ്(1) എന്നിവിടങ്ങളിലാണ് കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഹരിയാനയിലുള്ള 14 പേരും രാജസ്ഥാനിലെ രണ്ടും ഉത്തര്‍പ്രദേശിലെ ഒരാളുമടക്കം 17 പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയിൽ കൊറോണ വ്യാപകമായി പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയാണ്. ഇന്ന് രാവിലെ സംസ്ഥാനത്ത് ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 20 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 20 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More