കര്‍ഷകരുടെ പ്രതിഷേധം ആറുമാസത്തിലേക്ക്; 26-ലെ കരിദിനാചരണത്തിന് 12 പ്രതിപക്ഷ കക്ഷികളുടെ പിന്തുണ

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം മെയ് 26-ന് ആറ് മാസം പിന്നിടുകയാണ്. മെയ് 26 കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ കര്‍ഷകര്‍. കരിദിനത്തില്‍ രാജ്യത്താകെ മോദി സര്‍ക്കാരിന്റെ കോലം കത്തിക്കുകയും ട്രാക്ടറുകളിലും വീടുകളിലും കറുത്ത കൊടികള്‍ ഉയര്‍ത്തുകയും ചെയ്യുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളുമടക്കം 12 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

മുസ്​രിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം നവംബര്‍ 26-നാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായി രാജ്യത്തെ വിവിധ കര്‍ഷക സംഘടനകളും കര്‍ഷകരും പ്രതിഷേധവുമായി ഡല്‍ഹി അതിര്‍ത്തികളിലെത്തിയത്. കേന്ദ്രസര്‍ക്കാരിനെതിരെ വലിയ പ്രതിഷേധ പരിപാടികളും സംയുക്ത കിസാന്‍ മോര്‍ച്ച ആസൂത്രണം ചെയ്തു. കര്‍ഷക സമരത്തെ തകര്‍ക്കാനായി കേന്ദ്രസര്‍ക്കാര്‍ പല രീതിയിലും ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെയെല്ലാം മറികടന്ന് കര്‍ഷകര്‍ സമരം തുടരുകയാണ്. സമരം ഒത്തുതീര്‍ക്കാനായി പല ഉപാധികളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More