ചന്ദ്രഗ്രഹണം, സൂപ്പർമൂൺ, ബ്ലഡ് മൂൺ; മെയ് 26-ന് ആകാശത്ത് ദൃശ്യ വസന്തം

ചന്ദ്രഗ്രഹണം, സൂപ്പർമൂൺ, ബ്ലഡ് മൂൺ... മെയ് മാസത്തില്‍ ആകാശത്ത് ദൃശ്യ വസന്തം വിരിയുമെന്ന് നാസ. 26-ന് ഉണ്ടാകുന്ന ചന്ദ്രഗ്രഹണം ഇന്ത്യയിൽ ഉച്ചക്ക് 2:17 ന് ആരംഭിച്ച്  രാത്രി 7:19 ന് അവസാനിക്കും. 2021 ലെ ആദ്യത്തെ ചന്ദ്രഗ്രഹണമാകും. കൂടാതെ അന്നുതന്നെ സൂപ്പർ മൂണും ബ്ലഡ് മൂണും ദൃശ്യമാകും.

എന്താണ് സൂപ്പർ മൂൺ?

പൂർണ്ണ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനെയാണ് സൂപ്പർ മൂണെന്ന് വിളിക്കുന്നത്. ഭ്രമണപഥത്തിലെ ഏറ്റവും അടുത്ത സ്ഥലത്തെ "പെരിജീ" എന്ന് വിളിക്കുന്നു. പൂർണ്ണചന്ദ്രൻ പെരിജിയിൽ ദൃശ്യമാകുമ്പോൾ, പൂർണ്ണചന്ദ്രനെക്കാൾ അല്പം തെളിച്ചമുള്ളതും വലുതുമായാണ്‌ കാണപ്പെടുക. സൂപ്പർമൂണിനെയും, സാധാരണ ചന്ദ്രനെയും തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കാറില്ല. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്. സൂപ്പർ മൂൺ സമയത്ത് പൌർണ്ണമിയും കൂടി ഒത്തുവന്നാൽ വലിപ്പമേറിയ ചന്ദ്രൻ ദൃശ്യമാവും. ഇത് അപൂർവമായാണ് സംഭവിക്കാറുള്ളത്.

എന്താണ് ചന്ദ്രഗ്രഹണം?

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണു് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്.

രക്ത ചന്ദ്രൻ എന്താണ്?

പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുമപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്തചന്ദ്രൻ. ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവർത്തനം, വിസരണം എന്നീ പ്രതിഭാസങ്ങൾ മൂലമാണ് രക്തചന്ദ്രൻ ദൃശ്യമാകുന്നത്. ചുവപ്പ് ചന്ദ്രൻ, ചെമ്പൻ ചന്ദ്രൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. 

പസഫിക് സമുദ്രം, ഓസ്‌ട്രേലിയ, ഏഷ്യയുടെ കിഴക്കൻ തീരം, അമേരിക്കയുടെ പടിഞ്ഞാറൻ തീരം എന്നിവയാണ്  ഗ്രഹണം കാണാനുള്ള മികച്ച സ്ഥലങ്ങൾ. യുഎസിന്‍റെ  കിഴക്കൻ ഭാഗത്തും ഇത് ദൃശ്യമാകും. പക്ഷേ ചന്ദ്രൻ അസ്തമിക്കുന്നതിന്  മുമ്പുള്ള ആദ്യ ഘട്ടങ്ങൾ മാത്രമാണ്ഈ പ്രദേശത്ത് നിന്ന് കാണാന്‍ സാധിക്കുക.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Science

വേദനകളെ ശമിപ്പിക്കുന്നതിലേക്ക് വെളിച്ചം വീശുന്ന പഠനത്തിന് നോബേല്‍ പുരസ്‌കാരം

More
More
Web Desk 6 months ago
Science

രോഗങ്ങള്‍ ഏറ്റവും കുറവ് സസ്യാഹരികളിലെന്ന് പഠനം

More
More
Web Desk 6 months ago
Science

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

More
More
Science Desk 9 months ago
Science

യുഎഇയുടെ ചൊവ്വാദൗത്യം വിജയം, ചുക്കാന്‍ പിടിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍

More
More
News Desk 9 months ago
Science

കൊവിഡ് പുരുഷന്‍മാരിലെ പ്രത്യുല്‍പാദനശേഷി കുറയ്ക്കുമെന്ന് പഠനം

More
More
Science Desk 10 months ago
Science

സൂര്യനെ വെല്ലുന്ന 'കൃത്രിമ സൂര്യനെ' പരീക്ഷിച്ച് ദക്ഷിണ കൊറിയ

More
More