കരച്ചിലില്‍ മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

ഡല്‍ഹി: വാരാണസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടെ വിതുമ്പിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രിയുടെ പഴയ ഒരു വീഡിയോ ട്വീറ്റ് ചെയ്താണ് പ്രകാശ് രാജിന്റെ പരിഹാസം. 'മികച്ച പ്രകടനങ്ങള്‍ ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ല. ടൈമിംഗ്, ഇടയ്ക്കുളള വിരാമങ്ങള്‍, ശബ്ദം ക്രമപ്പെടുത്തുന്ന രീതി, ശരീരഭാഷ.. അതിന് വര്‍ഷങ്ങളുടെ പരിശ്രമം വേണം. നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നു.. നമ്മുടെ സ്വന്തം ബാലനരേന്ദ്ര' പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

മുസി​രിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കവേ വികാരഭരിതനായി വിതുമ്പുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രാജ്യത്തെ ജനങ്ങള്‍ കൊവിഡ് ബാധിച്ച് മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴും പ്രധിരോധ പ്രവര്‍ത്തനങ്ങളിലും വാക്‌സിനേഷനിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് മോദിയും ബിജെപി സര്‍ക്കാരും, മോദിയുടെ കണ്ണീര്‍ വെറും അഭിനയമാണ് എന്നൊക്കെയാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമെല്ലാം മോദിയുടെ കരച്ചിലിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മോദിയുടേത് മുതലക്കണ്ണീരാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. മുതലയുടെ ചിത്രം പങ്കുവച്ച് മുതലകള്‍ നിഷ്‌കളങ്കരാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More