തിരുവനന്തപുരം: കുട്ടികളിലെ വാക്സിന് പരീക്ഷണം ജൂണില്‍ ആരംഭിക്കും. 2 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് കൊവാക്സിന് പരീക്ഷിക്കുന്നത്. രണ്ട് മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷണമെന്ന് വാക്സിന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കൊവാക്സിന് ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ വാക്സിനാണ്. കുട്ടികള്‍ക്കിടയില്‍ വാക്സിന് പരീക്ഷണം നടത്തുന്നതിന് ഈ മാസം ആദ്യം ഭാരത് ബയോടെക്കിന് അനുവാദം ലഭിച്ചിട്ടുണ്ട്. 18 വയസ് മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് രാജ്യത്ത് വാക്സിന് വിതരണം ആരംഭിച്ചിട്ടുണ്ട്.
ജൂണില്‍ ആരംഭിക്കുന്ന പരീക്ഷണം ജൂലൈയിലാണ് അവസാനിക്കുക. 2 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം ആരംഭിക്കുകയെന്ന് ഭാരത് ബയോടെക്കിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് രോഗം സ്ഥിരികരിച്ചിരിക്കുന്നത് 25820 ആളുകള്‍ക്കാണ്. സംസ്ഥാനത്ത് ഇന്നലെ 188 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.