'പിണറായിയെ പാര്‍ട്ടിക്കു മുകളില്‍ സ്ഥാപിക്കുന്നതിനു പിന്നില്‍ ഹൈക്കമാന്‍ഡ് സംസ്‌കാരമുള്ളവര്‍' - യെച്ചൂരി

ഡല്‍ഹി: സിപിഐഎമ്മില്‍ വ്യക്തികള്‍ക്ക് പ്രാധാന്യം ഇല്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹൈക്കമാന്‍ഡ് സംവിധാനം തുടര്‍ന്നുവരുന്ന പാര്‍ട്ടികളില്‍ നിന്നാണ് പിണറായി വിജയനെ പാര്‍ട്ടിയേക്കാള്‍ മുകളില്‍ ബ്രാന്‍ഡ് ചെയ്യപ്പെടുന്നുവെന്ന പ്രചാരണം ഉണ്ടാകുന്നതെന്നും, സീതാറാം യെച്ചൂരി പറഞ്ഞു. ‘ദ ഹിന്ദു’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.

'സിപിഐഎം ഘടനയിലും ശൈലിയിലും തികച്ചും വിപരീതമാണ്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം സൂക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. ഇവിടെ വ്യക്തികളേക്കാള്‍ പ്രാധാന്യം കൂട്ടായ തീരുമാനത്തിനാണ്. ഒരു കൂട്ടമായ അഭിപ്രായത്തിനൊപ്പം നില്‍ക്കുന്നതിനായി എത്രയോ തവണ ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടി തള്ളിയിട്ടുണ്ട്.’ സീതാറാം യെച്ചൂരി പറഞ്ഞു.

കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ രണ്ടാം തവണ പരിഗണിക്കാത്തത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണെന്നും യെച്ചൂരി ആവര്‍ത്തിച്ചു. ആരോഗ്യരംഗത്തെ കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കെകെ ശൈലജ മന്ത്രിയെന്ന നിലയില്‍ പുതുമുഖമായിരുന്നുവെന്നും സീതാറാം യെച്ചൂരി ഓര്‍മ്മിപ്പിച്ചു.

കെകെ ശൈലജക്ക് ഇളവ് നല്‍കിയാല്‍ മറ്റ് മന്ത്രിമാര്‍ക്കും ഇളവ് നല്‍കേണ്ടി വരുമായിരുന്നുമെന്നും യെച്ചൂരി ചേര്‍ത്ത് പറഞ്ഞു. ധനമന്ത്രി തോമസ് ഐസകിന്റേയും ജി സുധാകരന്റേയും പേര് പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 3 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 5 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 6 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 7 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More