ബ്ലാക്ക്‌, വൈറ്റ് ഫംഗസുകള്‍ക്ക് പിന്നാലെ 'യെല്ലോ ഫംഗസും'; കരുതിയിരിക്കുക

ഡല്‍ഹി: രാജ്യത്ത് ബ്ലാക്ക്‌,വൈറ്റ് ഫംഗസിന് പിന്നാലെ യെല്ലോ ഫംഗസും റിപ്പോര്‍ട്ട്‌ ചെയ്തു. ഉത്തര്‍പ്രദേശിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 5,424 ആളുകള്‍ക്കാണ് ബ്ലാക്ക്‌ ഫംഗസ്  സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് രാജ്യത്ത് യെല്ലോ ഫംഗസ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. 

യുപിയിലെ ഗാസിയാബാദ് സ്വദേശിയായ 45 കാരനിലാണ് രോഗം ആദ്യം കണ്ടെത്തിയിരിക്കുന്നത്. കൊവിഡ്‌ രോഗമുക്തനായ ഇദ്ദേഹത്തില്‍  ബ്ലാക്ക്‌, വൈറ്റ് ഫംഗസുകളുടെ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മറ്റ് രണ്ട് ഫംഗസുകളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്. മന്ദത, വിശപ്പില്ലായ്മ, മുറിവുകള്‍ ഉണങ്ങാതിരിക്കുക, ശരീര ഭാരം കുറയുക, അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുക എന്നിവയാണ് ആദ്യ ലക്ഷങ്ങള്‍. തലവേദന, വിശപ്പിലായ്മ, ദഹനക്കുറവ് എന്നിവയും യെല്ലോ ഫംഗസിന്‍റെ രോഗ ലക്ഷണങ്ങളാണ്. 

ശുചിത്വമില്ലായ്മയാണ് യെല്ലോ ഫംഗസ് പടരാനുള്ള പ്രധാനകാരണമായി വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നത്. ഈര്‍പ്പമുള്ള വസ്തുക്കള്‍ മുതല്‍ പഴകിയ ഭക്ഷണങ്ങള്‍ വരെ യെല്ലോ ഫംഗസ് ബാധക്ക് കാരണമാകും. ബ്ലാക്ക്‌, വൈറ്റ് ഫംഗസുകള്‍ക്ക് നല്‍കുന്ന അതേ ചികിത്സ തന്നെയാണ് യെല്ലോ ഫംഗസിനും നല്‍കുന്നതെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 23 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More