ലോകത്തെ ഏറ്റവും വലിയ മനുഷ്യ വിസര്‍ജ്ജ്യം യുകെയിലെ മ്യൂസിയത്തില്‍. യോര്‍ക്ക് ആര്‍ക്കിയോളജിക്കല്‍ റിസോഴ്‌സ് സെന്ററിലാണ് നിലവില്‍ ഈ മനുഷ്യവിസര്‍ജ്ജ്യം പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. 20 സെന്റീമീറ്റര്‍ നീളവും അഞ്ച് സെന്റീമീറ്റര്‍ വീതിയുമുളള ഈ മനുഷ്യവിസര്‍ജ്ജ്യം ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു കടല്‍ സഞ്ചാരിയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ യോര്‍ക്ക് എന്നാണ് ഈ മനുഷ്യാവശിഷ്ടം അറിയപ്പെടുന്നത്. ലോയ്ഡ് ബാങ്ക് കോപ്രോലൈറ്റ് എന്നും ഇതിനെ വിളിക്കാറുണ്ട്.
1972-ല്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ യോര്‍ക്കിലെ ലെയ്ഡ് ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നാണ് ഈ മനുഷ്യവിസര്‍ജ്ജ്യം കണ്ടെത്തിയത്. ഈ വിസര്‍ജ്ജ്യത്തില്‍ പ്രധാനമായും ബ്രഡും മാംസവുമാണ് അടങ്ങിയിരിക്കുന്നത് എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഒരുപാട് നാള്‍ മലവിസര്‍ജനം നടത്താതിരുന്നതിനുശേഷം പുറത്തുവന്ന അവശിഷ്ടമായതിനാലാണ് അതിന് വലിപ്പം കൂടിയതെന്നും ഗവേഷകര്‍ പറയുന്നു.
2003-ല്‍ ഈ വിസര്‍ജ്ജ്യത്തിന് ഒരപകടം പറ്റിയിരുന്നു. മ്യൂസിയത്തിലെത്തിയ സ്‌കൂള്‍ സംഘത്തിലെ അധ്യാപകന്റെ കയ്യില്‍ നിന്ന് വീണ് വിസര്‍ജ്ജ്യം ഉടയുകയുണ്ടായി. എന്നാല്‍ പിന്നീട് മ്യൂസിയം ഉദ്യോഗസ്ഥര്‍ക്ക് അതിനെ പഴയ രൂപത്തിലേക്ക് മാറ്റാന്‍ സാധിച്ചു.