ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇന്ത്യന്‍ വിവാഹ നിശ്ചയം വൈറല്‍

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ഇന്ത്യന്‍ ആചാരമനുസരിച്ചുള്ള വിവാഹ നിശ്ചയം ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യൻ വംശജയായ വിനി രാമനാണ് വധു. വിനി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ ആദ്യം പങ്കുവെച്ചത്. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ വിനിക്കൊപ്പം പരമ്പരാഗത ഇന്ത്യന്‍ വേഷത്തിലാണ് മാക്‌സ്‌വെല്ലും പങ്കെടുത്തത്. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി ഓസ്‌ട്രേലിയയിലാണ് ജനിച്ചതും വളര്‍ന്നതും. 

വിവാഹിതരാകാന്‍ പോകുന്ന കാര്യം മാക്‌സ്‌വെല്‍ തന്നെയാണ് ആദ്യം പുറത്തു വിട്ടത്. 2017-മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ബിഗ് ബാഷ് ലീഗില്‍ മാക്‌സ്‌വെല്ലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കണ്ടു മുട്ടുന്നത്. ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയാണ് വിനി.  ഒരാഴ്ച്ച മുമ്പാണ് മാക്സി തന്നോട് വിവാഹാഭ്യർത്ഥന നടത്തിയതെന്നും താനതിനോട് സമ്മതം മൂളിയെന്നും വിനി ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു. ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ്  മാക്‌സ്‌വെല്‍ കളിക്കുന്നത്.

Contact the author

Sports Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 9 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More