മാമ്പഴത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത 5 സാധനങ്ങള്‍

ഏവരുടെയും പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് മാമ്പഴം. ഏറ്റവും പ്രശ്നമായത് കിംഗ്‌ അല്‍ഫോന്‍സോ മാമ്പഴമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉത്പാദിപ്പിക്കുന്നതില്‍ മുന്‍പില്‍ നില്‍കുന്ന രാജ്യവും ഇന്ത്യയാണ്. ലോകത്തിലെ 80% ലേറെ മാമ്പഴം ഇന്ത്യയുടെ സംഭാവനയാണ്. ഇങ്ങനെ നാം ആസ്വദിച്ച്‌ കഴിക്കുന്ന മാമ്പഴത്തിന്‍റെ കൂടെ പല ഭക്ഷണപദാര്‍ഥങ്ങളും കഴിക്കുവാന്‍ പാടില്ല. 

തൈര് 

മാമ്പഴം കഴിച്ചയുടനെ  തൈര് കഴിക്കുവാന്‍ പാടില്ല. മാങ്ങയും തൈരും ഒരുമിച്ച് കഴിക്കുന്നത് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാക്കുന്നു. ഇത് മനുഷ്യ ശരീരത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകും.

തണുത്ത പാനീയങ്ങള്‍ 

മാമ്പഴത്തിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുപോലെ തണുത്ത പാനീയങ്ങളിലും ഉയർന്ന പഞ്ചസാരയുടെ അളവുണ്ടാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹ രോഗികൾക്ക് അപകട സാധ്യതയുണ്ടാകുവാനും  ഇടയുണ്ട്. 

വെള്ളം 

മാങ്ങ കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. വയറ് വേദന, ഗ്യാസ്, അസിഡിറ്റി എന്നിവക്ക് കാരണമാകും. കൂടാതെ കുടലില്‍ അണുബാധയുണ്ടാകാനും ഇടയാക്കും. അതിനാല്‍ മാങ്ങ കഴിച്ച് അര മണിക്കൂര്‍ എങ്കിലും കഴിഞ്ഞ് മാത്രമേ വെള്ളം കുടിക്കാവൂ. 

പാവയ്ക്ക

മാങ്ങ കഴിക്കുന്നതിനോടോപ്പമോ, അതിന് ശേഷമോ വേഗം തന്നെ പാവയ്ക്ക കഴിക്കുന്നത് നല്ലതല്ല, കാരണം മാമ്പഴം കഴിച്ച ഉടനെ കയ്പക്ക കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

മുളക്, എരിവ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍

മാമ്പഴം കഴിച്ചതിന് ശേഷം മുളക്, അല്ലെങ്കില്‍ എരിവ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വയറിനും ചർമ്മരോഗങ്ങൾക്കും കാരണമാകും. 

Contact the author

Web Desk

Recent Posts

Web Desk 3 months ago
Food Post

ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

More
More
Web Desk 2 years ago
Food Post

എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

More
More
Web Desk 2 years ago
Food Post

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

More
More
Web Desk 2 years ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More