അധികാരത്തിലിരിക്കുന്ന വര്‍ഗീയവാദികള്‍ ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ' സമുദ്രത്തിലെ ഇന്ത്യയുടെ രത്‌നമാണ് ലക്ഷദ്വീപ്. അധികാരത്തിലുളള അജ്ഞരായ വര്‍ഗീയവാദികള്‍ അതിനെ നശിപ്പിക്കുകയാണ്. ഞാന്‍ ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കുന്നു' രാഹുല്‍ ട്വീറ്റ് ചെയ്തു.

ലക്ഷദ്വീപ് ജനതയെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപ് ദേശീയ സ്വത്താണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ബിജെപി സര്‍ക്കാര്‍ നിയന്ത്രണങ്ങളും വിലക്കുകളും ലക്ഷദ്വീപിലെ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പൃഥ്വിരാജ്, സലിംകുമാര്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ തുടങ്ങി കേരളത്തിലെ നിരവധി രാഷ്ട്രീയ, ചലചിത്ര മേഖലകളിലുളളവര്‍ ലക്ഷദ്വീപിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 14 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 16 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More