തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ രോഗ വ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇപ്പോഴത്തെ രീതിയില്‍ രോഗ നിരക്ക് തുടരുകയാണെങ്കില്‍ ലോക്ക് ഡൌണ്‍ നീട്ടേണ്ടി വരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. വ്യാപനം കുറഞ്ഞ ജില്ലകളില്‍ ചില ഇളവുകള്‍ വരുത്താനുമുള്ള സാധ്യതയുണ്ട്.
30 വരെയാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൌണാണ്. മിക്കദിവസങ്ങളിലും ഇരുപത്തായ്യായ്യിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരുടെ ഒരാഴ്ചത്തെ ശരാശരി നിരക്ക് 22.2 ശതമാനമാണ്. രോഗികള്‍ കൂടുതലുള്ള ജില്ലകളില്‍ 25 ശതമാനത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 28,798 ആളുകള്‍ക്കാണ്.
കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണിത്.