കോവിഡ്19: കേരളത്തിന് സുപ്രീംകോടതിയുടെ പ്രശംസ

കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് സുപ്രീംകോടതിയുടെ പ്രശംസ. കോവിഡ് 19 ജയിലുകളിൽ പടരുന്നതിനെതിരെ കേരളത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി. തടവുകാർക്ക് രോ​ഗം ബാധിക്കാതിരിക്കാൻ കേരളം പ്രത്യേക ജാ​ഗ്രത പുലർത്തുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോവിഡ്19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മറ്റ് ജയിലുകള്‍ സുരക്ഷിതമാണോ എന്ന് സുപ്രീംകോടതി ചോദിച്ചു.

തടവുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു. ജയിലുകളില്‍ പരിധിയിലധികം തടവുകാര്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇവരുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി. ജയിലുകളുടെ സുരക്ഷ ഉറപ്പാക്കണം. ജയിലുകളുടെ ശേഷി ഉയര്‍ത്താനും പരിധിയില്‍ അധികം ആളുകളെ കുത്തിനിറയ്ക്കുന്നത് ഒഴിവാക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും കോടതി നിരീക്ഷിച്ചു. ജയിലുകളില്‍ കോവിഡ് 19 ബാധയുണ്ടായാല്‍ നിരവധി പേരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ട്. ഇക്കാര്യം മുന്നില്‍ കണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു

Contact the author

web desk

Recent Posts

National Desk 6 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More