കെ. കെ. രമ ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ടി. പി. ചന്ദ്രശേഖരന്റെ ചിത്രമുളള ബാഡ്ജ് ധരിച്ച് കെ. കെ. രമ  സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം. ബി. രാജേഷ്. 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ടിപിയുടെ ചിത്രം പതിപ്പിച്ച ബാഡ്ജ് ധരിച്ചാണ് കെ. കെ. രമ എത്തിയത്.

കെ. കെ. രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. നിയമസഭയുടെ കോഡ് ഓഫ് കണ്ടക്ടില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് എല്ലാ അംഗങ്ങളും അത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് സ്പീക്കര്‍ എം. ബി. രാജേഷ് പറഞ്ഞു.

എന്നാല്‍ സഭയില്‍ ടിപിയുടെ ശബ്ദം മുഴങ്ങും. ജയിച്ചത് സഖാവ് ടിപിയാണ്. ടിപി മുന്നോട്ട് വച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുളള കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ബാഡ്ജ് ധരിച്ചെത്തിയതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കെ. കെ. രമ വ്യക്തമാക്കിയിരുന്നു. 

തെരുവില്‍ വീണ ചോരയുടെ ശബ്ദം നിയമസഭയില്‍ ഉയരും. നിയമസഭാ സാമാജികത്വം അഭിമാന മുഹുര്‍ത്തമാണ്. ഇനിയുളള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങള്‍ക്കുവേണ്ടിയാണ്. വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂര്‍വ്വം നിര്‍വഹിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വടകര മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് കെ. കെ. രമ മത്സരിച്ചത്. 7491 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് അവര്‍ നിയമസഭയിലേക്കെത്തുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 16 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 16 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 19 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 19 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More