തോല്‍വിക്ക് കാരണം നേതൃത്വം; കെ. സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റിയേക്കും

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച്ചയാണെന്ന് ചൂണ്ടികാട്ടി ബിജെപി കേന്ദ്ര നേതൃത്വത്തിന് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള മുഖേന തയ്യാറാക്കിയതാണ് രഹസ്യ റിപ്പോര്‍ട്ട്.

16 പേജുള്ള റിപ്പോര്‍ട്ടില്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വ്യക്തി താല്‍പര്യവും കേന്ദ്രഭരണത്തിലെ പങ്ക്പറ്റുന്നതിലും മാത്രമാണ് ഭൂരിപക്ഷം നേതാക്കള്‍ക്കും താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് കൈകമാറിയെന്ന സ്ഥിരീകരിക്കാന്‍ പാര്‍ട്ടി വൃത്തങ്ങള്‍ തയ്യാറാവുന്നില്ല.

പരാജയം നേരിട്ട കോണ്‍ഗ്രസ് ഇതിനകം തെറ്റു തിരുത്തല്‍ നടപടികള്‍ തുടങ്ങി. പുതുതായി വന്ന പ്രതിപക്ഷ നേതാവുള്‍പ്പെടെ പൊതുവായ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ സത്യം അംഗീകരിക്കാത്ത ബിജെപി നേതാക്കള്‍ മനപൂര്‍വം ഇരുട്ടില്‍ തപ്പുകയാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 5.7 ലക്ഷം വോട്ടും 2016 നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 4.29 ലക്ഷം വോട്ടും ഇക്കുറി ബിജെപിക്ക് നഷ്ടമായി. ഒപ്പം ബിജെപി വോട്ട് മറിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 18 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More