രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.  രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസം​ഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിവക്ക് മുന്‍ഗണന നല്‍കും.

ഐടിക്കും ഉന്നത വിദ്യാഭ്യാസ മേഖലക്കും പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. വീടില്ലാത്തവര്‍ക്ക് മുഴുവന്‍ വീട്, പിഎസ്‍സി വഴി നിയമനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടിയും നയ പ്രഖ്യാപനത്തിലുണ്ട്. ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. മുഴുവന്‍ ഭൂരഹിതര്‍ക്കും പട്ടയം നല്‍കും.സ്ത്രീ സമത്വത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കിഫ്ബി  ഫണ്ട് ഉപയോഗിച്ച് ശബരിമല ഇടത്താവളം വികസിപ്പിക്കും. ഹാര്‍ബറുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും, വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും, 6.6  ശതമാനം സാമ്പത്തിക വളര്‍ച്ച ഈ വര്ഷം പ്രതീക്ഷിക്കുന്നുണ്ടെന്നും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More