മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചു പൂട്ടാന്‍ നിര്‍ദേശം

കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തിൽ മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ പുതുച്ചേരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടു. പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (എ) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടൂറിസം മേഖലയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്കും ഇത് ബാധകമാണ്. മദ്യക്കടയും പരിസരവും വ്യത്തിയായി സൂക്ഷിക്കണമെന്നും ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

മാഹിയിൽ കൊറോണയുമായി ബന്ധപ്പെട്ട് 37 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. വിദേശങ്ങളിൽനിന്നെത്തിയ ഒരാൾ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലും മറ്റുള്ളവർ വീടുകളിലുമാണ്. ഗൾഫിൽനിന്നും മറ്റും എത്തിയ പത്തുപേർ കൂടി ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ആരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കൊറോണയെ നേരിടുന്നതിന്റെ ഭാഗമായി മാസ്‌കുകൾ, സാനിറ്റൈസർ എന്നിവ അവശ്യവസ്‌തു നിയമത്തിന്റെ പരിധിയിൽപെടുത്തി പുതുച്ചേരി സർക്കാർ ഉത്തരവിറക്കിയിരുന്നു. പൊതുജനങ്ങൾക്ക്‌ തടസ്സമില്ലാതെ ഇവ എത്തിക്കണമെന്നും വില കൂട്ടരുതെന്നും ഉത്തരവിൽ പറയുന്നു.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More