ലോക്ക്ഡൌണില്‍ തരംഗമായി ക്ലബ്‌ ഹൌസ്

ലോക്ക് ഡൌണ്‍ കാലത്ത് മലയാളികള്‍ക്കിടയില്‍ തരംഗമായ ആപ്ലിക്കേഷനാണ് ക്ലബ്‌ ഹൌസ്. ലോകത്ത് എവിടെയും നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ മറ്റ് സാമൂഹിക മാധ്യമങ്ങളെ പോലെ വീഡിയോ, ഫോട്ടോ, ടെസ്റ്റ്‌ മേസജുകള്‍ ഇവയൊന്നും  കൈമാറാന്‍ ഉപഭോക്താക്കള്‍ തമ്മില്‍ സാധിക്കില്ല. ശബ്ദമാണ് ഇവിടെ പ്രധാനം. താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ ചെയ്യാം,ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാന്‍ സാധിക്കും.

 റൂം എന്ന ആശയത്തിലാണ് ചര്‍ച്ച ഉണ്ടാകുന്നത്. ആര്‍ക്കും റൂം സംഘടിപ്പിക്കാം. രണ്ടുപേർക്കു തമ്മിൽ സംസാരിക്കാൻ ഒരു റൂം ഉണ്ടാക്കണമെന്ന് മാത്രം. ആ റൂമിലേക്ക് രണ്ടുപേരാണ് ഉണ്ടാവുക, അതിലേക്ക് വേറെ ആളുകളെയും ക്ഷണിക്കാം. അവർ പറയുന്നത് കേൾക്കുകയും, മറുപടി പറയുകയും ചെയ്യാം. 5000 അംഗങ്ങളെവരെ ഒരു റൂമില്‍ ഉള്‍പ്പെടുത്താം.ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പില്‍ കയറാൻ ക്ലബ് ഹൌസ് മെമ്പര്‍ ഇന്‍വൈറ്റ് ചെയ്യണം. ഒരു മെമ്പര്‍ക്ക് ആകെ 4 ഇന്‍വൈറ്റ് മാത്രമാണ് ഉണ്ടായിരിക്കുക. ക്ലബ്ഹൗസിൽ നിലവിലുള്ള  സുഹൃത്തുക്കൾക്ക് നിങ്ങളെ ആഡ് ചെയ്യാൻ സാധിക്കും.

റൂം സംഘടിപ്പിക്കുന്ന ആളായിരിക്കും മോഡറെറ്റര്‍. റൂം സംഘടിപ്പിക്കുന്ന ആള്‍ക്ക് തീരുമാനിക്കാം ആരൊക്കെ  ആ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന്. പ്രത്യേക വിഷയങ്ങളിലെ ചര്‍ച്ചയാണ് ഒരു റൂമില്‍ നടക്കുക. ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താണ് ക്ലബ്‌ ഹൗസില്‍ അംഗമാവുക. അതിനാല്‍ രജിസ്ടര്‍ ചെയ്തു കഴിഞ്ഞ് ഫോണില്‍ നമ്പര്‍ സേവ് ചെയ്തിരിക്കുന്ന, ക്ലബ്‌ ഹൗസ് ഉപയോഗിക്കുന്ന കൂട്ടുകാര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭ്യമാകും. ഇവര്‍ അപ്രൂവ് ചെയ്യുമ്പോള്‍ റൂമില്‍ അംഗമാകുവാന്‍ സാധിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്ലബ്‌ ഹൗസില്‍ എങ്ങനെ ചേരാം ?

  • ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ക്ലബ്ഹൗസ് ഡ്രോപ് ഇന്‍ ഓഡിയോ ചാറ്റ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക   
  • നിങ്ങളുടെ ഫോട്ടോ, ബയോ, ഇ മെയില്‍ ഐഡി, ഫോണ്‍നമ്പര്‍ എന്നിവ ചേര്‍ത്ത് അക്കൗണ്ട് തുടങ്ങാം 
  • നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇത് നോട്ടിഫിക്കേഷനായി ലഭിക്കും
  • അവര്‍ അപ്രൂവ് ചെയ്യുന്ന പക്ഷം നിങ്ങള്‍ ക്ലബ് ഹൗസുകളില്‍ അംഗമാകുന്നു
Contact the author

Web Desk

Recent Posts

Web Desk 1 month ago
Technology

പഴയ കാലത്തെ ഹിഡന്‍ മദര്‍ ഫോട്ടോഗ്രഫി !!

More
More
Web Desk 4 months ago
Technology

ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം വിജയം; ആമസോണിയ ബഹിരാകാശത്ത്

More
More
News Desk 5 months ago
Technology

'നിങ്ങളുടെ പണമല്ല ജനങ്ങളുടെ സ്വകാര്യതയാണ് വലുത്'; വാട്‌സ്ആപ്പിനോട്‌ സുപ്രീംകോടതി

More
More
Tech Desk 5 months ago
Technology

'കൂ' സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു; മുന്നറിയിപ്പുമായി ഫ്രഞ്ച് ഹാക്കർ

More
More
Tech Desk 5 months ago
Technology

ഫേസ്ബുക്കിലൂടെ രാഷ്ട്രീയം വേണ്ട; നിർണായക നടപടികളുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

More
More
Tech Desk 6 months ago
Technology

ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍; ഭീഷണി വേണ്ടെന്ന് പ്രധാനമന്ത്രി

More
More