വാക്സിൻ പാഴാകാതിരിക്കാൻ യുപിയും തമിഴ്നാടും എൽഡിഎസ് സിറഞ്ചുകൾ ഉപയോ​ഗിക്കും

കൊവിഡ് വാക്സിൻ പൂർണമായും ഉപയോ​ഗിക്കാൻ പുതിയ തരം സിറിഞ്ച് ഉപയോ​ഗിക്കാനൊരുങ്ങി തമിഴ്നാടും, ഉത്തർപ്രദേശും. ലോവസ്റ്റ് ഡെഡ് സ്പേസ് സിറിഞ്ചുകൾ ഉപയോ​ഗിക്കാനാണ് ഈ സംസ്ഥാനങ്ങൾ തീരുമാനിച്ചത്. ദക്ഷിണ കൊറിയയിൽ നിന്നാണ് എൽഡിഎസ് സിറഞ്ചുകൾ ഇറക്കുമതി ചെയ്യുന്നത്. 

കുത്തിവയ്പ്പിനുശേഷം സിറിഞ്ചിന്റെ ശൂന്യമായ സ്ഥലത്ത് അവശേഷിക്കുന്ന മരുന്നിന്റെ അളവ് കുറയ്ക്കുകയും അതുവഴി വാക്സിന്റെ ഉപയോ​ഗം  വർദ്ധിപ്പിക്കുയും ചെയ്യുമെന്നതാണ് എൽഡിഎസ് സിറിഞ്ചിന്റെ ​ഗുണം. എൽഡിസ് സിറഞ്ച് ഉപയോ​ഗിച്ചാൽ 20% കൂടുതൽ ആളുകൾക്ക്  വാക്സിൻ നൽകാനാകും. ഇന്ത്യയിൽ പ്രതിവർഷം 2,700 ദശലക്ഷം ഡോസ് മരുന്നാണ് കുത്തിവെക്കുന്നത്. എൽഡിഎസ് സിറിഞ്ച് ഉപയോ​ഗിച്ചാൽ 500 ദശലക്ഷത്തിലധികം ഡോസ് മരുന്ന് അധികമായി കുത്തിവെക്കാനാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

സാംസങ്ങ് ഇലട്രോണിക്സ്, കൊവിഡ് നിർമാർജ്ജന പദ്ധതിയുടെ ഭാ​ഗമായി പത്തുലക്ഷം എൽഡിഎസ് സിറിഞ്ചു ഇറക്കുമതി ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ യുപിയിലെ ലഖ്‌നൗ, നോയിഡ എന്നിവിടങ്ങളിൽ എൽഡിഎസ് സിറഞ്ചുകൾ  ഉപയോ​ഗിക്കും. ചെന്നൈ കോർപ്പറേഷൻ 3.5 ലക്ഷം എൽഡിഎസ് സിറിഞ്ചുകൾ ഓർഡർ ചെയ്തിട്ടുണ്ട്. 

വാക്സിൻ ഡോസുകൾ പാഴാകുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എൽഡിഎസ് സിറഞ്ചുകൾ ഉപയോ​ഗിക്കാൻ തീരുമാനിച്ചത്. വാക്സിൻ പാഴാക്കുന്നതിനെതിരെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്രം നൽകിയ വാക്സിൻ ഒരു ഡോസ് പോലും പാഴാകാതെ ഉപയോ​ഗിച്ച സംസ്ഥാനമാണ് കേരളം. കേരളത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദ്ദേശിച്ചിരുന്നു . കേരളത്തിന്റെ വാക്സിൻ ഉപയോ​ഗത്തെ പ്രധാനമന്ത്രിയും പ്രശംസിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More