തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ക് ഡൌണ്‍ നീട്ടും. വകുപ്പ് മേധാവികളുമായി രാവിലെ നടന്ന ചര്‍ച്ചയിലാണ് ലോക്ക് ഡൌണ്‍ നീട്ടാന്‍ ധാരണയായത്. സംസ്ഥാനത്ത് കൊവിഡ് പോസറ്റിവിറ്റി നിരക്ക് കുറവുണ്ടെങ്കിലും നിയന്ത്രണം തുടരണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
കയര്‍ കശുവണ്ടി ഫാക്റികള്‍ക്ക് 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. മദ്യശാലകള്‍ തുറക്കില്ല. ആപ്പ് വഴിയും വില്പനയുണ്ടാവില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ട്രിപ്പ്ള്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു. ഇളവുകള്‍ സംബന്ധിച്ച കൂടുതല്‍ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തൃശൂര്‍ ശക്തന് മാര്‍ക്കറ്റ് തുറക്കുന്നതിനെ സംബന്ധിച്ച് വ്യാപാരികളുമായി നാളെ മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ലോക്ഡൗണ്‍ തുടരുകയും ആവശ്യമായ ഇളവുകള്‍ നല്കി നിയന്ത്രണം തുടരാനുമാകും സാധ്യത. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ മെയ് 8 മുതല്‍ 16 വരെയാണ് ആദ്യം പ്രഖ്യാപിച്ചത്.പിന്നീട് ലോക്ക്ഡൌണ്‍ മെയ് 30 വരെ നീട്ടുകയായിരുന്നു. ഇന്നലെ സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 22318 ആളുകള്‍ക്കാണ്. കൊവിഡ് ബാധിച്ച് 194 ആളുകളാണ് മരണപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് അകെ മരണം 8257 ആണ്.