കൊവിഡിനേക്കാൾ പേടി കേന്ദ്രം നൽകിയ തല്ലിപ്പൊളി വെന്റിലേറ്ററിനെയെന്ന് ഹൈക്കോടതി

കൊവിഡ് ചികിത്സക്കായി പ്രവർത്തനരഹിതമായ വെന്റിലേറ്ററുകൾ വിതരണം ചെയ്ത കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതിയുടെ ഔറം​ഗബാദ് ബെഞ്ച്. മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയിൽ ഇത്തരം വെന്റിലേറ്ററുകൾ വിതരണം ചെയതത് വിവേശശൂന്യമായ നടപടിയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനക്കേൾ  കേന്ദ്ര സർക്കാർ പരി​ഗണന നൽകിയത് 

ഉപയോ​ഗ ശൂന്യമായ വെന്റിലേറ്റർ നിർമിച്ച കമ്പനിക്കാണെന്ന്  ജസ്റ്റിസ് ആർവി ഗുഗെ, ബി യു ദേബദ്വാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് പറഞ്ഞു. കൊവിഡ് പകർച്ചവ്യാധി സംബന്ധിച്ച വിവിധ ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി. 

പി‌എം കെയേഴ്സ് ഫണ്ടിനു കീഴിൽ കേന്ദ്രം വിതരണം ചെയ്ത 150 വെന്റിലേറ്ററുകളിൽ 113 എണ്ണംവും തകരാറിലാണെന്ന് ഔറം​ഗാബാദിലെ ആശുപത്രികൾ കോടതിയെ അറിയിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രി കെയർ ഫണ്ടിന്റെ കീഴിൽ വെന്റിലേറ്ററുകൾ വിതരണം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അജയ് തൽഹാർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ നൽകിയ വെന്റലേറ്ററുകൾക്ക് കുഴപ്പമൊന്നുമില്ലെന്നും, മറ്റ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്ത വെന്റിലേറ്ററുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും വെന്റിലേറ്റർ  കമ്പനി അറിയിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം കർണാടകയിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്ത 1,800 വെന്റിലേറ്ററുകൾ ഉപയോഗിച്ചില്ലെന്ന് പരാതിയുണ്ട്. കൊവിഡിന്റെ ആദ്യ തര​ഗത്തിൽ 2000 ത്തോളം വെന്റിലേറ്ററുകളാണ് കർണാടകക്ക് നൽകിയത്. രണ്ടാം തരം​ഗസമയത്താണ് 1200 വെന്റിലേറ്ററുകൾ നൽകി. ഇതിൽ   150 എണ്ണം മാത്രമാണ് രണ്ടാം തരം​ഗം ആരംഭിക്കും വരെ ഉപയോ​ഗിച്ചത്.  ബാക്കിയുള്ളവ ഉപക്ഷിക്കപ്പെട്ട നിലയിൽ ആശുപത്രികളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയിൽ ഭൂരിഭാ​ഗം വെന്റിലേറ്ററിനും സാങ്കേതിക തകരാറുണ്ടെന്ന് പരാതിയുണ്ട്.  അതേസമയം കഴിഞ്ഞ വർഷം പി‌എം കെയേഴ്സ് ഫണ്ടിന് കീഴിൽ ലഭിച്ച 3,200 വെന്റിലേറ്ററുകളിൽ 1,400 എണ്ണവും ഉപയോഗിച്ചെന്ന് ആരോ​ഗ്യ വകുപ്പ്  വ്യക്തമാക്കി.  

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 23 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More