ആദിവാസി കോളനികളിലും വൃദ്ധസദനങ്ങളിലും ഉടന്‍ വാക്സിനേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി കോളനികളിലും വൃദ്ധസദനങ്ങളിലും എത്രയും പെട്ടെന്ന് വാക്സിനേഷന്‍ എത്തിക്കാനുള്ള നടപടിക്ക് ആരോഗ്യവകുപ്പ് മുന്‍ഗണന നല്‍കുന്നു. ആദിവാസി കോളനികളിലെ 45 വയസിന് മേല്‍ പ്രയമുള്ളവര്‍ക്കുള്ള വാക്സിനേഷൻ പരമാവധി നേരത്തെ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

സംസ്ഥാനത്ത് ആകമാനമുള്ള വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും വാക്സിനേഷന്‍ ഉടന്‍ എത്തിക്കും. കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാൽ വാക്സിനേഷൻ ഊർജിതമാക്കി ജൂൺ 15നകം പരമാവധി കൊടുക്കും.

കിടപ്പുരോഗികൾക്ക് വാക്സിൻ നൽകാൻ പ്രത്യേകം ശ്രദ്ധ നൽകും. ഇതോടൊപ്പം നവജാത ശിശുക്കൾക്ക് കോവിഡ് ബാധിക്കുന്ന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ ജാഗ്രത പാലിക്കും. കാലവർഷം തുടങ്ങുമ്പോൾ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവരും. അത്തരം ക്യാമ്പുകളിൽ വൈറസ് ബാധയുള്ളവർ എത്തിയാൽ കൂടെയുള്ളവർക്കാകെ പകരുന്നത് ഒഴിവാക്കാൻ റിലീഫ് ക്യാമ്പുകളിൽ ടെസ്റ്റിങ് ടീമിനെ നിയോഗിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോച്ചന ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ കേരള കൗൺസിൽ ഓഫ് സയൻസ് ആന്റ് ടെക്നോളജി ആന്റ് എൻവയർമെന്റിന്റെ ആഭിമുഖ്യത്തിൽ ഔഷധ ഉൽപാദന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് വെബിനാർ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ വാക്സിൻ ഉൽപാദിപ്പിക്കുന്നതിന്റെ സാധ്യതയായിരുന്നു വെബിനാറിന്‍റെ മുഖ്യ അജണ്ട. കേരളത്തിന്റെ  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയൻസ് പാർക്കിന്റെ സ്ഥലം ഉപയോഗിച്ച് നിലവില്‍ വാക്സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കാനാണ് സര്‍ക്കാര്‍തലത്തില്‍ ആലോചന നടക്കുന്നത്. ഇക്കാര്യത്തില്‍ കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചാതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More