ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറയുന്നു; ദ്വീപ് ജനത ആശങ്കയില്‍

കരവത്തി: ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതോടെ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരായ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇന്റര്‍നെറ്റ് കഫേകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും ദ്വീപ് നിവാസികള്‍ വ്യക്തമാക്കി. ദ്വീപില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കേന്ദ്രം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിയമങ്ങള്‍ക്കെതിരായ അഭിപ്രായങ്ങള്‍ നേരിട്ടോ തപാല്‍ വഴിയോ അറിയിക്കാന്‍ സാധിക്കില്ല. ഇതോടൊപ്പം ഇന്റര്‍നെറ്റ് സ്പീഡും കുറഞ്ഞതോടെ ഓണ്‍ലൈനായി തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നുസംസാരിക്കാനുളള വഴി കൂടി അടഞ്ഞിരിക്കുകയാണ് ലക്ഷദ്വീപ് നിവാസികള്‍ക്കുമുന്‍പില്‍.

ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളെയും ഇത് സാരമായി ബാധിക്കുമെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. ജൂണ്‍ 7-നു മുന്‍പ് അധ്യാപകരോട് ജോലിയില്‍ പ്രവേശിക്കാനായി ക്ഷദ്വീപിലെത്തണമെന്ന് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവു വന്നിട്ടുണ്ട് എന്നാല്‍ ദ്വീപുകളിലേക്കുളള കപ്പലുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ലാത്തതിനാലും കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് 50 ശതമാനം ആളുകള്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവുകയുളളു എന്നതിനാലും സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇന്റര്‍നെറ്റ് വേഗത കുറവായതിനാല്‍ ഓണ്‍ലൈനില്‍ ടിക്കറ്റുകളും ലഭ്യമല്ല. അധ്യാപകര്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ എത്താതിരിക്കാനാണ് അഡ്്മിനിസ്‌ട്രേഷന്‍ ഇത്തരം നടപടികളെടുക്കുന്നതെന്നാണ് അധ്യാപകരുടെ പക്ഷം.

അതേസമയം ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. സന്ദര്‍ശക പാസില്‍ എത്തിയവര്‍ ഒരാഴ്ച്ചക്കകം ദ്വീപ് വിടണമെന്നും അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു. ലക്ഷദ്വീപിലേക്കുളള യാത്രാനിയന്ത്രണങ്ങളുണ്ടാക്കാനായി ആറംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

National Desk 22 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More